കൊച്ചി നഗരസഭയുടെ പുതിയ വനിതാ ഹോസ്റ്റൽ കോമ്പാറയിൽ
കൊച്ചി നഗരസഭ അയ്യപ്പൻക്കാവ് 68 ആം ഡിവിഷനിൽ, സെയിന്റ് അൽബേർട്സ് കോളേജിന് പിന്നിലായി, കോമ്പാറയിൽ നാലര കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച SC വനിത ഹോസ്റ്റലിൻ്റെ ഉദ്ഘാടനം മേയർ സൗമിനി ജെയിൻ നിർവ്വഹിച്ചു. ചടങ്ങിൽ ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എം എൽ എ, ഡെപ്യൂട്ടി മേയർ പ്രേംകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നാലു നിലകളിലായിട്ടാണ് ഹോസ്റ്റൽ നിർമ്മിച്ചിരിക്കുന്നത്. താഴത്തെ നില പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു ഹാൾ ആയിട്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഹോസ്റ്റലിന്റെ നടത്തിപ്പ് ഈ രംഗത്ത് പരിചയമുള്ള ഏജൻസിയെ ഏൽപ്പിക്കുമെന്നു മേയർ അറിയിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉദ്യോഗത്തിനായും തൊഴിൽ അന്വേഷണത്തിനുമായി വരുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കുന്നതിന് ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ലിഫ്റ്റ്, 24 മണിക്കൂർ വെള്ളം, വൈദ്യുതി എന്നീ സൗകര്യവുമുണ്ട്. ഒരേ സമയം 80 ൽ അധികം വനിതകൾക്ക് താമസിക്കാൻ കഴിയുന്ന കെട്ടിടത്തിൽ ഹാൾ, അടുക്കള, ഡൈനിങ്ങ് ഹാൾ, സ്റ്റോർ, ഓഫീസ് എന്നിവയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് . മറ്റു സ്ഥലങ്ങളിൽ നിന്ന് കൊച്ചിയിലെത്തുന്ന പിന്നോക്ക വിഭാഗത്തിൽ പെട്ട വനിതകൾക്കാണ് എവിടെ മുൻതൂക്കം ലഭിക്കുക.