വീട്ടിലൊരു കൊച്ചു മീന്‍ തോട്ടവുമായി
ജില്ലാടൂറിസം പ്രമോഷന് കൗണ്‍സില്‍
എറണാകുളം : ലോക്ഡൗണ്‍ കാലത്ത് മന്ദഗതിയിലായ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വുണ്ടാകുവാന്‍ തദ്ദേശ വിഭവ വിനോദ സഞ്ചാരം ലക്ഷ്യമിട്ടുകൊണ്ട് എറണാകുളം ടൂറിസ്റ്റ് ഡെസ്ക് വീട്ടിലൊരു കൊച്ചുമീന്‍ തോട്ടം ഒരുക്കുന്നതിനു പദ്ധതി തയ്യാറാക്കി. നഗരത്തിലെ വീടുകള്‍, ഫ്ളാറ്റുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ മീന്‍തോട്ടങ്ങള്‍ ഒരുക്കി നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത കണ്ടെത്തുവാന്‍ ശ്രമിക്കുന്നവർക്ക് ഈ മീന്‍തോട്ടത്തിലൂടെ ജൈവവളവും ലഭ്യമാവും. വേനലവധിയും, ക്ലാസ്മുറികളും നഷ്ടമായകുട്ടികള്‍ക്ക് വളര്‍ത്തുമത്സ്യ പരിപാലനത്തില്‍ കൂടുതല്‍ താല്പര്യം ജനിപ്പിക്കുവാനും ഈ പദ്ധതി സഹായിക്കും.
പ്രാദേശിക മത്സ്യ ഇനങ്ങളായ നാടന്‍ കറൂപ്പ് അഥവാകല്ലേമുട്ടി എന്നറിയപ്പെടുന്ന അനാബസിനെ ആണ് ഈ മീന്‍തോട്ടത്തില്‍ വളര്‍ത്തുന്നത്. 100 ലിറ്റര്‍ വെള്ളം കൊള്ളുന്ന ഫൈബര്‍ ടാങ്കില്‍ 12 കുഞ്ഞുങ്ങളുണ്ടാകും. ഒഴുക്കില്ലാത്ത വെള്ളത്തില്‍ ഓക്സിജന്‍ ലഭിക്കുവാന്‍ കുളപായല്‍ഒരുക്കിയിട്ടുണ്ട്. അടുക്കളാവശിഷ്ടങ്ങളെ ആഹാരിയാക്കിക്കൊണ്ട് മത്സ്യകൃഷിയും, മത്സ്യ മാലിന്യ ലായനിയിലൂടെ അടുക്കളതോട്ടങ്ങള്‍ക്ക് വിള ലഭിക്കുന്ന ബയോ റെമഡിയേറ്റര്‍ സംവിധാനവും ഈ ടാങ്കില്‍ ഒരുക്കിയിട്ടുണ്ട്. പൈപ്പു വെള്ളത്തിലും, ബോര്‍വെള്ളത്തിലും,ശുദ്ധ ജലത്തിലും അനായാസേന ജീവിക്കുന്ന ഈമത്സ്യങ്ങള്‍ആറുമാസം കഴിയുമ്പോള്‍ വംശവര്‍ദ്ധനവു നടത്തി പുതിയകുഞ്ഞുങ്ങളുമുണ്ടാവും. വളര്‍ച്ചയെത്തിയവയെ ഭക്ഷ്യയോഗ്യമാക്കാം.
വെള്ളത്തിന്റെ ശുചിത്വം നിലനിര്‍ത്തുവാന്‍ വേണ്ടി ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഉപയോഗശൂന്യമായ വെള്ളംമാറ്റി പുതിയ ജലം നിറയ്ക്കണം. ഇങ്ങനെ മാറ്റുന്ന ജലത്തില്‍അമോണിയയുടെഅംശംവളരെകൂടുതലാണ്. ചെടികൾക്ക് ആവശ്യമായ അമോണിയ ഈ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു.
മത്സ്യതോട്ടത്തിന് 1500/- രൂപയാണ് വില. നഗരത്തിലുള്ളവരുടെ വീടുകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് വി ധേയമായി ടൂറിസ്റ്റ് ഡെസ്ക്കിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റുകള്‍ വിതരണം ചെയ്യും. എറണാകുളം ഡിറ്റിപിസിയുടെ ബോട്ടുജെട്ടി പാര്‍ക്കിംഗ് ഏരിയായിലും ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിലെ പാര്‍ക്കിംഗ് സെന്ററിലും, കുടുംബശ്രീ മുഖേന ബുക്കുചെയ്യുന്നതിനും വാങ്ങുന്നതിനും യൂണിറ്റിന്റെ പ്രവര്‍ത്തനം നേരിട്ടു കണ്ട് മനസിലാക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.കൂടുതല്‍വിവരങ്ങള്‍ക്ക് 9847331200,9847044688.
ഇ -മെയിൽ : info@dtpcernakulam.com