അഭ്യസ്തവിദ്യരെ സഹായിക്കാൻ പദ്ധതിയുമായി കുടുംബശ്രീ
റീ ബിൽഡ് കേരള ഡെവലപ്മെൻറ്റെ പ്രോഗ്രാമിൻറെ ഭാഗമായി അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ വ്യക്തിത്വ വികസന പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. ‘കണക്ട് ടു വർക്ക്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതി പ്രകാരം, ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെടുന്ന 5000 പേർക്കാണ് പരിശീലനം ലഭിക്കുക. വ്യക്തിത്വ വികസനതോടൊപ്പം തന്നെ ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുവാനുള്ള പ്രത്യേക പരിശീലന പ്രോഗ്രാമുകളും ഇതിനോടൊപ്പം നടത്തുന്നു. അഭിരുചിക്കനുസരിച്ചു തൊഴിൽ കണ്ടെത്തുവാനും, സ്വയ സംരംഭകർക്ക് വിപണി കണ്ടെത്തി അത് പ്രയോജപ്പെടുന്ന രീതിയിൽ കഴിവുകൾ വാർത്തെടുക്കുവാനും ഈ പദ്ധതികൾ പ്രയോജനപ്പെടും. ഐ ടി ഐ, പോളി ഡിപ്ലോമ, ബിരുദം എന്നി യോഗ്യതയുള്ളവരും, 35 വയസിൽ താഴെ ഉള്ളവർക്ക് ഈ പരിശീലന പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും. ബി പി എൽ കുടുംബത്തിലെ അംഗമോ, കുടുംബശ്രീ അംഗങ്ങളോ ഉള്ള വീട്ടിലെ വ്യക്തിയായിരിക്കണം പരിശീലനാർത്ഥി. കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി ആരംഭിക്കുന്ന ക്ലാസ്സിന് 120 മണിക്കൂറാണ് പരിശീലന കാലാവധി. ഒരു ബ്ലോക്കിലെ സി ഡി എസ് ന് 2,10,000 രൂപ ഇതിനായി പ്രത്യകം അനുവദിച്ചിട്ടുണ്ട് ജില്ലകളിലെ വിവിധ ബ്ലോക്കുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സി ഡി എസ്കുൾക്കാണ് പരിശീലന ചുമതല. ‘അസാപ്’ ആണ് സംസ്ഥാനമൊട്ടാകെ ഈ പരിശീലന പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ http://www.kudumbashree.org/