സൈക്കിൾ യാത്രക്കാർക്കുള്ള ഗ്രീൻ കാർഡ് പ്രകാശനം ചെയ്തു.
ആദ്യ കാർഡ് KMRL എംഡി അൽകേഷ് കുമാർ, പ്രശസ്ത സിനിമ സംവിധായാകൻ ലാൽ ജോസിന് നൽകികൊണ്ട് പ്രകാശനം ചെയ്തു.
കൊച്ചി: ഗ്രീൻ ട്രാൻസ്പോർട്ട് എന്ന നിലയിൽ സൈക്കിൾ ഗതാഗതം പ്രാത്സാഹിപ്പിക്കാൻ പെഡൽ ഫോഴ്സ് കൊച്ചി (PFK ഫൗണ്ടേഷൻ) സൈക്കിൾ യാത്രക്കാർക്കും സൈക്കിൾ യാത്രയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ, സ്ത്രീകൾ തുടങ്ങിയവർക്കും നൽകുന്ന ഗ്രീൻ കാർഡിലെ ആദ്യ കാർഡും പദവിയും KMRL എം ഡി അൽകേഷ് കുമാർ ശർമ്മ പ്രശസ്ത സംവിധായകൻ ശ്രീ ലാൽ ജോസിന് നൽകി പ്രകാശനം ചെയ്തു
ലോക ടൂറിസം ദിനമായ Sep 27 ന് കൊച്ചിയിൽ നിന്നു കോട്ടയം വഴി ആലപ്പുഴയിലേക്ക് പെഡൽ ഫോഴ്സ് കൊച്ചിയുടെ 12 അംഗ സംഘം 3 ദിവസം കൊണ്ട് നടത്തിയ 200 km “സേവ് പ്ലാനറ്റ് സോഷ്യൽ ഡിസ്റ്റൻസിംഗ്” സൈക്കിൾ യാത്രയുടെ സമാപന വേദിയായ കൊച്ചി ബ്രോഡ് ബീൻ ഹോട്ടലിൽ വച്ചാണ് പ്രകാശനച്ചടങ്ങ് നടന്നത്.
പെട്രാളിയം കൺസർവേഷൻ റിസേർച്ച് അസ്സോസിയേഷൻ, (പി സി ആർ എ), എനർജി മാനേജ്മെന്റ് സെന്റെർ കേരള (EMC), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൊംമ്പാൻ സൈക്കിൾസ് ഇന്ത്യ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഗ്രീൻ കാർഡ് പദവി നൽകുന്നത്. പെഡൽ
ഫോഴ്സിന്റെ ഒഫിഷ്യൽ ടി-ഷർട്ട്, കേരളത്തിനകത്തും പുറത്തുമുള്ള സൈക്കിൾ റൈഡുകളിൽ സൗജന്യമായി പങ്കെടുക്കാൻ അവസരം, തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ഗ്രീൻ കാർഡ് പദവിയുള്ളവർക്ക് ലഭിക്കുന്നതാണെന്ന് പെഡൽ ഫോഴ്സ് ഫൗണ്ടർ ചെയർമാൻ ജോബി രാജു പറഞ്ഞു. www.pedalforce.org എന്ന വെബ് സൈറ്റ് വഴി പേര് നൽകാം.
കൂടുതൽ വിവരങ്ങൾക്ക് 98475 33898.