കൊച്ചിയെ സിനിമയുടെ വലിയ നഗരമാക്കി മാറ്റാൻ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ പദ്ധതിയിടുന്നു. കോടികളുടെ സിനിമ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. മലയാള സിനിമയുടെ തലസ്ഥാനമായി കൊച്ചി നഗരം മാറിയിട്ട് ഏകദേശം രണ്ട് പതിറ്റാണ്ട് പൂർത്തിയാകുന്ന അവസരത്തിലാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. കാക്കനാട് സിവിൽ സ്റ്റേഷനോട് ചേർന്ന് 80 സെൻറ്റിൽ മൂന്ന് സ്ക്രീനുള്ള തിയറ്റർ സമുച്ചയം, ഷൂട്ടിങ്ങിനായി കാക്കനാട്ട് തന്നെ ‘ഷൂട്ടിങ് ഫ്ലോർ ‘ കൂടാതെ കടവന്ത്രയിൽ ജി.സി.ഡി.എ.യുടെ 30 സെൻറ്റിൽ വിശാലമായ ചിത്രാഞ്ജലി സ്റ്റുഡിയോ തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. കടവന്തറയിൽ തലസ്ഥാനത്തെ ചിത്രാഞ്ജലി മാത്രകയിൽ വലിയ സൗകര്യങ്ങളോടെ സ്റ്റുഡിയോ തുടങ്ങാനാണ് തീരുമാനം. ഇവിടെ എഡിറ്റിങ്, ഡബ്ബിങ്, കളറിംഗ് തുടങ്ങിയവയ്ക്കുള്ള ആധുനിക സൗകര്യം ഇവിടെ ഉണ്ടായിരിക്കും.തിരുവന്തപുരത്തെ ചിത്രഞ്ജലി സ്റ്റുഡിയോയിൽ നിന്നും ഔട്ഡോർ സിനിമാ ഷൂട്ടിങ്ങിനായി ലൈറ്റുകൾ, ക്യാമറ, ഔട്ഡോർ യൂണിറ്റ് വാനുകൾ, സൗണ്ട് പ്രൂഫ് ജനറേറ്റർ തുടങ്ങിയവ വാടകയ്ക്ക് എടുക്കുന്നതിന് സമാനമായി കൊച്ചിയിലും അതുപോലുള്ള സൗകര്യങ്ങൾ ലഭ്യമാക്കും. സിനിമ ഷൂട്ടിങ്ങുകൾക്കു ഏറെ സഹായകരമായിരിക്കും ഈ സംവിധാനം. ചിത്രഞജലി പാക്കേജിന്റെ ഭാഗമായി വാങ്ങുന്ന പുതിയ ക്യാമറകൾ കൊച്ചിയിലേക്കു എത്തിക്കും. നിലവിൽ കാക്കനാട്ട് പ്രവർത്തിക്കുന്ന ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ചെറു യൂണിറ്റ് കടവന്തറയിലേക്കു പൂർണമായി മാറ്റാനും ആലോചനയുണ്ട്. സീപോർട്ട്-എയർപോർട് ഹൈവേയോട് ചേർന്നാണ് കാക്കനാട്ടെ തീയറ്റർ സമുച്ചയം വരുന്നത്.അവിടെ തന്നെ ഷൂട്ടിങ് ഫ്ലോറും തയാറാക്കുവാനുള്ള ബ്രഹത് പദ്ധതിയാണ് ഒരുങ്ങുന്നത്. ഒട്ടേറെ സ്റ്റുഡിയോകളും ഷൂട്ടിംഗ് ഫ്ലോറുകളും മറ്റു സൗകര്യങ്ങളുമെല്ലാം നിലവിലുണ്ടെങ്കിലും സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ മുൻകൈ എടുത്തു നടപ്പിലാക്കുന്ന ഈ പദ്ധതികൾ സിനിമ രംഗത്തിന്റെ വളർച്ചക്ക് ഏറെ ഉപകാരപ്പെടും.
കൊച്ചിയിൽ വൻകിട സിനിമ പദ്ധതികൾ വരുന്നു ..
119