70
.സംസ്ഥാനത്തെ ടുറിസം മേഖലക്ക് കൂടുതൽ ഉണർവ് പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള ട്രാവൽ മാർട്ട് ഇത്തവണ ഓൺലൈനായി സംഘടിപ്പിക്കുന്നു. ഇതിന്റെ ഉൽഘാടനം നാളെ വൈകിട്ട് മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കും. മുൻകാലങ്ങളിൽ എന്ന പോലെ വാണിജ്യ കൂടി കാഴ്ചകളും അനുബന്ധ പ്രദർശനങ്ങളും നടക്കും. 600 സെല്ലെർമാരും 500 ൽ അധികം വിദേശ ബയേഴ്സ്, 1500 ടൂർ ഓപ്പറേറ്റർമാർ, 40,000 ൽ അധികം ബിസിനസ് മീറ്റുകൾ എന്നിവയെല്ലാം ഇത്തവണത്തെ കേരള ട്രാവൽ മാർട്ടിന്റെ മുഖ്യ ആകർഷണ ഘടങ്ങങ്ങൾ ആണ്.