റംസാൻ ദിനത്തിൽ സൗജന്യ ഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ച് ചവറ കൾച്ചറൽ സെന്റെർ. കൊറോണ പ്രതിരോധ സേവനരംഗത്ത് പ്രവർത്തിക്കുന്നവർക്കും രോഗ വ്യാപനം മൂലം വരുമാന സ്രോതസ്സുകൾ നഷ്ടപ്പെട്ടവർക്കും സ്നേഹ ഭക്ഷണം എത്തിക്കാൻ ഉള്ള ഒരു പ്രതിദിന പരിപാടി ഇന്നലെ ചാവറ കൾച്ചറൽ സെൻററിൽ ആരംഭിച്ചു. മതസൗഹൃദത്തിന്റെ റംസാന് ഒരുക്കിയ ബിരിയാണി ഭക്ഷണം ശ്രീ ടി. ജെ വിനോദ് എംഎൽഎ എറണാകുളം ജില്ല പോലീസ് അസോസിയേഷൻ ട്രഷറർ ധനീഷ് രാജ്,എക്സിക്യൂട്ടീവ് മെമ്പർ ശ്രീ.ഷിന്റോ എന്നിവർക്ക് കൈമാറി.എറണാകുളം ടൗൺ സൗത്ത് പോലീസിനു വേണ്ടി സിവിൽ പോലീസ് ഉദ്ധ്യോഗസ്ഥരായ ലാലൻ വിജയൻ ,സീതാറാം, ദീപ എന്നിവർ ഭക്ഷണം ഏറ്റുവാങ്ങി കോറൻ റീനിലുള്ളവർക്കും ഭക്ഷണം ലഭിക്കാത്തവർക്കും വിതരണം ചെയ്തു.
കൊറോണയുടെ ആപൽഘട്ടത്തിൽ സൗഹൃദങ്ങൾ ശക്തമാക്കി, പൊതു രക്ഷയ്ക്കുവേണ്ടി അണിനിരക്കേണ്ടത് ആവശ്യമാണെന്നും കോവിഡ് പ്രോട്ടോകോൾ കൃത്യതയോടെ പാലിക്കുവാനും പരസ്പരം സഹായിക്കുവാനും ഈ സൗഹൃദങ്ങൾക്ക് കഴിയുമെന്ന് ടി.ജെ. വിനോദ് എംഎൽഎ പറഞ്ഞു . ,ഇത് ദിവസവും തുടരുമെന്നും പരമാവധി ആളുകളിലേക്ക് ചാവറയുടെ സ്നേഹ സേവനം വ്യാപിപ്പിക്കുമെന്നും ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാദർ തോമസ് പുതുശ്ശേരി പറഞ്ഞു .സിറിയക് ഏലിയാസ് വോളണ്ടറി അസോസിയേഷൻ (സേവ) സെക്രട്ടറി ഫാദർ മാത്യു കരിയാന്തൻ ,ഫാ.അനിൽ ഫിലിപ്പ് , ജിജോ പാലത്തിങ്കൽ, ചാവറ ഫാമിലി വെൽഫെയർ എക്സികൂട്ടീവ് ഡയറക്ടർ ജോൺസൺ സി.എബ്രഹാം എന്നിവർ നേതൃത്വം നൽകി.
Photo
ചാവറ കൾച്ചാൽ സെൻറർ റംസാൻ മത സൗഹൃദത്തിന് ഒരുക്കിയ ബിരിയാണി ഭക്ഷണം ശ്രീ .ടി.ജെ.വിനോദ് എം.എൽ.എ.,ജില്ലാ പോലീസ് അസോസിയേഷൻ ട്രഷറർ ധനീഷ് രാജ്, എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. ഷിൻ്റോ എന്നിവർക്ക് കൈമാറുന്നു.
ഫാ.തോമസ് പുതുശ്ശേരി സി.എം.ഐ., ഫാ.മാത്യൂ കിരിയാൻ ,ഫാ.അനിൽ ഫിലിപ്പ്, ജോൺസൺ സി. എബ്രഹാം എന്നിവർ സമീപം.