ലോക പരിസ്ഥിതി ദിനാചരണത്തിനോടനുബന്ധിച്ചു കൊച്ചി കോർപറേഷൻ വളരെ വ്യത്യസ്തമായ രീതിയിൽ കൊച്ചി-ഇക്കോ ചലൻജ്ജ് പദ്ധതി ആരംഭിക്കുന്നു. ഇന്ന് ഓൺലൈനായി നടന്ന ചർച്ചയിൽ മേയർ എം അനിൽ കുമാർ പദ്ധതിയുടെ വിശദംശങ്ങൾ വിവരിച്ചു.
പദ്ധതി വിജയകരമായി നടപ്പാക്കുന്നതിനായി സെയിയിന്റ് തെരേസാസ് കോളേജ്, കൊച്ചി കോർപറേഷന്റെ പാരിസ്ഥിക വിഭാഗമായ സീ ഹെഡ്, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ,എന്നീ സഥാപനങ്ങളും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രധാനമായും കോർപറേഷൻ പരിധിയിലെ ആവാസവ്യവസ്ഥ അടയാളപ്പെടുത്തി പുനഃസ്ഥാപനത്തിനും സംരക്ഷണത്തിനും ശാസ്ത്രീയ പദ്ധതി രേഖ തയ്യാറാക്കി സമർപ്പിക്കുന്നതാണ് പദ്ധതി. ചലച്ചിത്ര താരദമ്പതികളായ ഇന്ദ്രജിത്ത് – പൂർണിമ ഇന്ദ്രജിത്ത് എന്നിവർ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർമാരായി പ്രവർത്തിക്കും. കോർപറേഷൻ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർത്ഥി ടീമുകൾക്കും ഇതിൽ പങ്കെടുക്കാൻ അവസരമുണ്ട്.
www.c-head.org / ഫോൺ നമ്പർ 88916 89300
ഇത് സംബന്ധിച്ചു കൊച്ചി മേയർ എം അനിൽകുമാർ പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ രൂപം താഴെ കൊടുത്തിരിക്കുന്നു
“ഐക്യ_രാഷ്ട്രസഭയുടെ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൻ്റെ മുദ്രാവാക്യം #പ്രകൃതിയെ_വീണ്ടെടുക്കുക എന്നതാണ്. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് കൊച്ചി നഗരസഭ ഇന്ന് ഭാവനാ സമ്പന്നമായ ഒരു പരിപാടിക്ക് തുടക്കം കുറിച്ചത്. സെന്റ്. തെരേസാസ് കോളേജിനോടും ശുചിത്വ മിഷനോടും, വിദ്യാഭ്യാസ വകുപ്പിനോടും ഒത്തു ചേർന്നു കൊണ്ടാണ് നഗര സഭ #ഇക്കോചലഞ്ച് എന്ന പദ്ധതി നടപ്പാക്കുന്നത്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ പ്രകൃതിയെ തിരിച്ചു കൊണ്ടുവരിക എന്ന ഐക്യ രാഷ്ട്രസഭയുടെ ഈ മുദ്രാവാക്യത്തെ ഉൾക്കൊണ്ടുകൊണ്ട് സ്വന്തം പരിസ്ഥിതി അവബോധത്തിലൂന്നി ആശയങ്ങൾ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുക എന്നതാണ്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ കണ്മുൻപിൽ കാണുന്ന ഒരു പരിസ്ഥിതി പ്രശ്നം തിരഞ്ഞെടുക്കാം അതിനു പരിഹാര നിർദ്ദേശങ്ങളും നൽകാം. ഒരു പക്ഷെ പ്രസംഗത്തിലൂടെ, ചിത്രങ്ങളിലൂടെ, ലേഖനത്തിലൂടെ ഒക്കെ അവരുടെ ആശയങ്ങൾ അവർക്ക് പങ്കുവയ്ക്കാം. കോർപ്പറേഷൻ ഇതിന് സമ്മാനങ്ങൾ നൽകുന്നതാണ്. നല്ല നിർദ്ദേശങ്ങൾ തീർച്ചയായും നഗര സഭയുടെ ബജറ്റിൽ ഇടം പിടിക്കുകയും അത് പ്രാവർത്തികമാക്കാൻ ഞങ്ങൾ ശ്രമിക്കുകയും ചെയ്യും. കുട്ടികൾ നാളത്തെ പൗരന്മാരാണ്. നമ്മളെക്കാൾ ഉയർന്ന ചിന്താ ശേഷിയും ഭാവനയും, പ്രകൃതിയോട് അടുപ്പവും അവർക്ക് ഉണ്ടാവും. ഇതുകൊണ്ടാണ് കുട്ടികളുടെ പങ്കാളിത്തത്തോടെ ഇങ്ങനെ ഒരു പരിപാടിയെ കുറിച്ച് ആലോചിച്ചത്. നമ്മുടെ മലയാളത്തിൻ്റെ പ്രിയപ്പെട്ട സിനിമ താരങ്ങൾ ആയ പൂർണിമഇന്ദ്രജിത് ദമ്പതികൾ ആണ് നമ്മുടെ ബ്രാൻഡ് അംമ്പാസഡർമാരായി വന്നിട്ടുള്ളത്.അവരോടുള്ള നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന C-Head ഡയറക്ടർ Dr. രാജൻ, സെന്റ്.തെരേസാസ് കോളേജിലെ അധ്യാപിക Dr. നിർമല പദ്മനാഭൻ എന്നിവരെയും, ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സനൽ മോനെയും അഭിനന്ദിക്കാൻ ഈ സന്ദർഭം ഉപയോഗിക്കുന്നു.
⭕#കില സംഘടിപ്പിച്ച വേൾഡ് അർബൻ തിങ്കേഴ്സ് ക്യാമ്പസ് എന്ന സെമിനാറിൽ പങ്കെടുത്തു സംസാരിക്കാൻ അവസരം കിട്ടി. പരിസ്ഥിതി സന്തുലനം ഉറപ്പാക്കി ദരിദ്രരേയും സമൂഹത്തിലെ പിൻതള്ളപ്പെട്ടു പോകുന്ന വിഭാഗങ്ങളെയും തുല്യ അവസരം നൽകി വികസനം സാധ്യമാക്കുക എന്ന പ്രമേയത്തിലായിരുന്നു സെമിനാർ. കൊച്ചി നഗരത്തിൻ്റെ ചരിത്രവും നമ്മുടെ പങ്കാളിത്ത ജനാധിപത്യത്തിൻ്റെ അനുഭവങ്ങളും വിദേശ ഏജൻസികൾ ഉൾപ്പെടെ ഉള്ളവരുമായി സഹകരിച്ച് നാം നടപ്പിലാക്കുന്ന നൂതന പദ്ധതികളും അവതരിപ്പിക്കാൻ അവസരം ലഭിച്ചു. കൊച്ചിയുടെ മേയർ എന്ന നിലയിൽ ഇത്തരം സെമിനാറുകളിൽ പങ്കെടുക്കുമ്പോൾ ലഭിക്കുന്ന സ്വീകാര്യത എന്നെ ആവേശം കൊള്ളിക്കുന്നുണ്ട്. കൊച്ചിക്ക് തീർച്ചയായും കേരളത്തിൻ്റെ ഹൃദയത്തിലാണ് സ്ഥാനം എന്നതിൽ സംശയമില്ല”…