മാറുന്ന കൊച്ചിയുടെ മാറ്റത്തിന്റെ ഭാവങ്ങൾ ഉൾക്കൊണ്ട് കൊണ്ട് നവീകരിച്ച മറൈൻ ഡ്രൈവ് വാക് വേ കഴിഞ്ഞ ദിവസം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഉൽഘാടകനായ മന്ത്രി പി രാജീവിന് പുറമെ ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എം എൽ എ, മേയർ എം അനിൽകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഇനി മുതൽ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രമായി ഇവിടം മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഇതിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഡോ എപിജെ അബ്ദുൽ കലാം മാർഗും ഈ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുവാൻ സാധിക്കും. ഒന്നാം ഗോശ്രീ പാലം മുതൽ ബോട്ട് ജെട്ടി വരെയുള്ള 2.2 കിലോമീറ്റർ ഭാഗമാണ് നവീകരിച്ചത്. സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി 7.8 കോടി രൂപ ചിലവിൽ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ആണ് നിർമ്മാണ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയത്. ഇതിലെ ഏറ്റവും വലിയ പ്രേത്യകത കാഴ്ച്ച പരിമിതിയുള്ളവർക്ക് വൈറ്റ് കെയിൻ ഉപയോഗിച്ച് നടക്കാൻ പ്രേത്യേക പാതകൾ തയാറാക്കിയിട്ടുണ്ട് എന്നുമുള്ളതാണ്. ഇ നടപ്പാതയിൽ കെട്ടു വള്ളം പാലത്തീന് സമീപമായി വ്യായാമത്തിന് എത്തുന്നവർക്ക് വേണ്ടി ഒരു ഓപ്പൺ ജിമ്മും തയാറാക്കിയിട്ടുണ്ട്.. മറൈൻ ഡ്രൈവ് വാക് വേ സുഭാഷ് പാർക്ക് വരെ നീട്ടണമെന്ന ആവശ്യവും ശക്തമാണ്.