ചാവറ ലൈബ്രറിയിലെ ജോൺ പോൾ കോർണർ പ്രവർത്തനമാരംഭിച്ചു
അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര തിരക്കഥാകൃത്തും കൊച്ചിയുടെ സാംസ്കാരിക ലോകത്തെ സജീവ സാന്നിധ്യവുമായിരുന്ന ജോൺ പോൾ പുസ്തകങ്ങളുടെയും സൗഹൃദങ്ങളുടെയും നടുവിലൂടെയാണ് എക്കാലവും സഞ്ചരിച്ചിരുന്നത്. അത്തരം സൗഹൃദ കൂട്ടായ്മകളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്ന കൊച്ചിയിലെ ചാവറ കൾച്ചറൽ സെന്ററിലെ ലൈബ്രറിയിൽ അദ്ദഹത്തിന്റെ അതി വിശാലശേഖരത്തിലെ ഒട്ടേറെ പുസ്തകങ്ങൾ കൊണ്ട് തയാറാക്കിയ ‘ജോൺ പോൾ കോർണർ’ എന്ന ഒരു പ്രത്യേക സെക്ഷൻ ഇപ്പോൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നു. ഇതിൽ ജോൺ പോൾ രചിച്ച ,മുപ്പതിലേറെ പുസ്തകങ്ങളുണ്ട് ചലച്ചിത്ര റഫറൻസ് ഗ്രനഥങ്ങളും വിവിധ ഭാഷകളിലുള്ള ചലച്ചിത്ര അനുബന്ധ പുസ്തകങ്ങളും ഇവിടെയൊരുക്കിയിട്ടുണ്ട്. 500 രൂപയാണ് പുസ്തകം എടുക്കുന്നവർക്കുള്ള വാർഷിക വരിസംഖ്യ എന്നാൽ പഠന – റഫറൻസ് ആവിശ്യങ്ങൾക്കായി സൗജന്യമായി തന്നെ ലൈബ്രറി ഉപയോഗപ്പെടുത്താം. ജോണ്‍ പോളിന്റെ കുടുംബം എണൂറ്റിയന്പതോളം പുസ്തകങ്ങൾ ആണ് ലൈബ്രറിക്ക് കൈമാറിയത്.
ഇകഴിഞ്ഞ ശനിയഴ്ച സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ ജോൺ പോൾ കോർണറിന്റെ ഒദ്യോഗിക ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ എം കെ സാനു, അടൂർ ഗോപാലകൃഷ്ണൻ, മേയർ അനിൽകുമാർ, മുൻ എം പി കെ വി തോമസ് എന്നിവർ പങ്കെടുത്തു ജോൺ പോളിന്റെ ഭാവന പ്രകാരമാണ് എറണാകുളം സൗത്തിൽ മൊണാസ്ട്രി റോഡിലുള്ള ചാവറ പബ്ലിക് ലൈബ്രറി നവീകരിച്ചതെന്നു സെന്റര്‍ ഡയറക്ടർ ഫാ തോമസ് പുതുശേരി പറഞ്ഞു.