കലൂർ രാജ്യാന്തര സ്റ്റേഡിയത്തിനു മുന്നിൽ സെയിന്റ് ആൽബെർട്സ് കോളേജ് ഗ്രൗണ്ടിൽ മികച്ച നിലവാരത്തിലുള്ള ഫുട്ബാൾ ടർഫിന്റെ നിർമ്മാണം ആരംഭിച്ചു. സ്ഥിരം വെള്ളക്കെട്ട് ശല്യമുള്ള ഇവിടെ നിലം അൽപ്പം ഉയർത്തിയുള്ള നിർമ്മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഇതിനോടൊപ്പം സമീപത്ത് ഹോക്കി ടർഫ് നിർമ്മിക്കുന്നതും സജീവ പരിഗണയിലാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.
നിലവിലെ പദ്ധതി അനുസരിച്ചു 2 മാസത്തിനകം ഫുട്ബോൾ ടർഫ് പൂർത്തിയാകും ഏറെകാലം മുൻപ് ആൽബെർട്സ് കോളേജിന് മറൈൻ ഡ്രൈവിലുണ്ടായിരുന്ന തൂശൻ ഗ്രൗണ്ട് സി എം എഫ് ആർ ഐ ക്ക് വേണ്ടി വിട്ടു നൽകിയിരുന്നു. അതിനു പകരമാണ് കലൂരിലെ ഭൂമി സർക്കാർ അനുവദിച്ചത്. എന്നാൽ പിന്നീട് വന്ന മെട്രോ റെയിൽ നിർമ്മാണത്തിനും സ്റ്റേഡിയം മെട്രോ സ്റ്റേഷൻ നിർമ്മാണത്തിനുമായി 88 സെന്റ് സ്ഥലം വിട്ടു നൽകിയിരുന്നു. ഇതിനു പകരമായി സമീപത്തെ മറ്റൊരു പ്ലോട്ട് കോളേജ് ഗ്രൗണ്ടിനായി അനുവദിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് കോളേജ് അധികൃതർ. .ഇങ്ങനെ ലഭിക്കുന്ന സ്ഥലം പൂർണമായും ഹോക്കി ടർഫിനായി മാറ്റി വെക്കുവാൻ കോളേജ് അധികൃതർ താത്പര്യപ്പെടുന്നു.