116
മാസ്ക്കുകള്‍ കൊണ്ടൊരു അമിതാഭ് ബച്ചന് ചിത്രം.
കൊറോണക്കാലത്തെ ഓണത്തിന് മുന്നോടിയായി ചിത്രം വരക്കാന്‍ കണ്ടെത്തിയത് മാസ്ക്കുകള്‍ ആണ്. 25 അടി നീളത്തിലും പതിനഞ്ചടി വീതിയിലും ഓണക്കളം തീര്‍ക്കും പോലെ പൂക്കളിന് പകരം 2500 മാസ്ക്കുകള്‍ ഉപയോഗിച്ച് മൂന്നു പീടിക യമുനാ ഓഡിറ്റോറിയത്തില്‍ ആണ് എട്ട് മണിക്കൂര്‍ കൊണ്ട് ചിത്രമൊരുക്കിയത്. വിവിധ നിറങ്ങളിലുള്ള മാസ്ക്കുകള്‍ തറയില്‍ വെള്ളത്തുണി വിരിച്ച് മാസ്ക്കുമ് ഗ്ലൌസുമ് ഒക്കെ ഇട്ടു ചിത്രം നിര്‍മിച്ചത് ഓഡിറ്റോറിയത്തിനുള്ളില്‍ നാലുപേരാണ് ശോഭാസുഭിനെക്കൂടാതെ സഹായികള്‍ ആയി ഉണ്ടായിരുന്നത്
കോവിഡിനെ ചെറുക്കാനും മാസ്ക് നിര്‍ബന്ധമായും ധരിക്കാനും ഉള്ള സന്ദേശം ആണ് ഈ മാസ്ക് ചിത്രം.