140
കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ കീഴിലുള്ള പ്രകൃതി രമണീയമായ സിയാൽ ഗോൾഫ് കോഴ്സിലെ താടകത്തിൽ കൂടു മൽസ്യ കൃഷിക്ക് തുടക്കമായി. സമുദ്രോല്പ്പന്ന കയറ്റുമതി വികസന അതോറിറ്ററിയും രാജീവ് ഗാന്ധി സെൻറെർ ഫോർ അക്വാകൾച്ചറൽ എന്ന സ്ഥാപനവും സംയുക്തമായിട്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ കൂടു മൽസ്യ കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ തിലാപിയ, കരിമീൻ കാളാഞ്ചി എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് 130 ഏക്കറോളം ഉള്ള ഗോൾഫ് ക്ലബ്ബിൽ 7 വലിയ തടാകങ്ങളും ഉണ്ട്.