എറണാകുളം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന ജില്ലാ വിനോദ സഞ്ചാര കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ ജില്ലയുടെ സൗന്ദര്യം ദൃശ്യമാകുന്ന ഫോട്ടോകള്‍/ വീഡിയോകള്‍ പ്രസിദ്ധീകരിച്ചു വരുന്നു. ജില്ലയുടെ സൗന്ദര്യം പകര്‍ത്തുന്ന നിങ്ങളുടേതായ ആവിഷ്കാരങ്ങള്‍ (ഫോട്ടോകള്‍/വീഡിയോകള്‍) ഡി.ടി.പി.സിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുവാന്‍ അവസരം നല്കുന്നു. ഡി.ടി.പി.സിയുടെ വെബ്സൈറ്റ് മോടിപിടിപ്പിച്ച് വരുന്നത് കേരള സര്‍ക്കാരിന്‍െറ കീഴിലുള്ള ടി.ഇ.പി.എസ്. എന്ന സ്ഥാപനത്തിന്‍െറ റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി വിഭാഗമായ ‘ഹരിതം’ ആണ്. നിങ്ങളുടെ ചിത്രത്തിന്‍െറ ലഘു വിശദീകരണം, ചിത്രം പകര്‍ത്തിയ വര്‍ഷം, എന്നിവ harithamteps@gmail.com എന്ന ഇമെയിലില്‍ ചിത്രത്തിനൊപ്പം അയയ്ക്കുക. പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ ഛായാചിത്രഗ്രാഹകന്മാര്ക്ക് പ്രോത്സാഹനമായി നിശിത തുക, സാക്ഷ്യപത്രം എന്നിവ പാരിതോഷികമായി നല്‍കുന്നതാണ്. ഛായാചിത്രഗ്രാഹകന്മാരുടെ പേര്,സ്ഥലം,ഇമെയില്‍ എന്നിവ ചിത്രത്തിനോടൊപ്പം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ അവസരം നല്‍കുന്നതാണ്.
പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ വിവരങ്ങള്‍
എറണാകുളം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മനോഹാരിത ദൃശ്യമാക്കുന്നവ, ജില്ലയുടെ മനോഹരിത പ്രകടമാകുന്ന ചിത്രങ്ങള്‍ പ്രധാന ആകര്ഷണങ്ങള്
(ഫോര്‍ട്ട് കൊച്ചി, ചീനവല, മട്ടാഞ്ചേരി, ജൂതപ്പള്ളി, കൊളോണിയല്‍ കാലത്തെ കെട്ടിടങ്ങള്‍, മറൈന്‍ ഡ്രൈവ്, വിവിധ ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍, കായല്‍ക്കാഴ്ചകള്‍, ദ്വീപുകളിലുള്ള കാഴ്ചകള്‍, ഗ്രാമക്കാഴ്ചകള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍, ഹില്‍ പാലസ്, മ്യൂസിയം, മംഗളവനം, തട്ടേക്കാട് പക്ഷി സങ്കേതങ്ങള്‍ കുമ്പളങ്ങി, കടമക്കുടി, ഗ്രാമങ്ങള്‍ പെരിയാര്‍, മൂവാറ്റുപുഴയാര്‍, ചാലക്കുടിപ്പുഴ, ബ്രോര്‍ഡ് വേ, ചന്തകള്‍ പാര്‍ക്കുകള്‍, മെട്രോ തുടങ്ങിയവ) എറണാകുളം, കൊച്ചി എന്നീ പ്രദേശങ്ങളുടെ ഗതകാലസ്മരണകള്‍ ഉളവാക്കുന്ന ചിത്രങ്ങളും പ്രസിദ്ധീകരിക്കാന്‍ പരിഗണിക്കുന്നതാണ്.
പാരിതോഷിക നിരക്കുകള്‍
വെബ്സൈറ്റിന്റെ ഹോംപേജില്‍ ബൃഹത് രൂപത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ അവസരം ലഭിക്കുന്ന ചിത്രം ഒന്നിന് 500 രൂപ
ഹോംപേജില്‍ ചെറു രൂപത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ അവസരം ലഭിക്കുന്ന ചിത്രം ഒന്നിന് 300 രൂപ
മറ്റു പേജുകളില്‍ ബൃഹത് രൂപത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ അവസരം ലഭിക്കുന്ന ചിത്രം ഒന്നിന് 300 രൂപ
പിക്ചര്‍ ഗാലറിയില്‍ പ്രസിദ്ധീകരിക്കുവാന്‍ അവസരം ലഭിക്കുന്ന ചിത്രം ഒന്നിന് 200 രൂപ
മറ്റു പേജുകളില്‍ പ്രസിദ്ധീകരിക്കുവാന്‍ അവസരം ലഭിക്കുന്ന ചിത്രം ഒന്നിന് 200 രൂപ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ /നിയമാവലി
- അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഖജഋഏ ഫോര്‍മാറ്റിലും വീഡിയോകള്‍ ങജ4 ഫോര്‍മാറ്റിലും ആയിരിക്കണം
- ആവിഷ്കാരം സ്വന്തമായി രൂപപ്പെടുത്തിയതാകണം, മറ്റൊരാളുടെ ആവിഷ്കാരത്തിന്റെ പകര്‍പ്പ് ആകുവാന്‍ പാടുള്ളതല്ല.
- ആവിഷ്കാരങ്ങള്‍ 1957 ലെ ഇന്ത്യന്‍ കോപ്പിറൈറ്റ് ആക്ടിലെ നിയമത്തിലെ വ്യവസ്ഥകളും തുടര്‍ന്നുണ്ടായ നിയമങ്ങളും പാലിച്ചു കൊണ്ടാകണം.
- പ്രസ്തുത ആക്ട് ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ അത്തരം ലംഘനങ്ങള്‍ക്ക് ടി.ഇ.പി.എസിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല. ഇത് സംബന്ധിച്ചുള്ള എല്ലാ നിയമ നടപടികള്‍ക്കും ആവിഷ്കാരകന്‍/ ആവിഷ്കാരക വിധേയമാകേണ്ടതാണ്.
- ഫോട്ടോഗ്രാഫ്/വീഡിയോ അയക്കുന്നതിനോടൊപ്പം പേര്,ഫോണ്‍ നമ്പര്‍, വിലാസം, വയസ്സ് എന്നിവ രേഖപ്പെടുത്തുക തുടര്‍ന്നുള്ള എല്ലാ ആശയ വിനിമയത്തിനും ടി.ഇ.പി.എസ്. ഈ വിവരങ്ങള്‍ ആണ് ഉപയോഗിക്കുന്നത്.
- നിര്‍ദിഷ്ട സമയത്തിനുള്ളില്‍ ലഭിക്കുന്ന ആവിഷ്കാരങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
- ചിത്രങ്ങള്‍ തെരഞ്ഞെടുക്കുകയും അവ പ്രദര്‍ശിപ്പിക്കുകയും ചെയ്യുവാനുള്ള തീരുമാനം കൈക്കൊള്ളുവാന്‍ സമിതിയെ ടി.ഇ.പി.എസിന്‍െറ ചീഫ് എക്സിക്യൂട്ടീവ് രൂപികരിക്കും.
- ചീഫ് എക്സിക്യൂട്ടീവ് അംഗീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സമിതി വിധി നിര്‍ണ്ണയം നടത്തുക.
- പ്രസ്തുത മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുവാനും സമിതിക്ക് അധികാരമുണ്ട്.
- ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച അന്തിമതീരുമാനം ടി.ഇ.പി.എസിന്റെ ചീഫ് എക്സിക്യൂട്ടീവില്‍ നിക്ഷിപ്തമാണ്.
- ഫോട്ടോകള്‍/വിഡിയോകള്‍ തിരഞ്ഞെടുക്കുവാനുള്ള മാനദണ്ഡങ്ങള്‍ ഏതു സമയവും ഭേദഗതി വരുത്താന്‍ ചീഫ് എക്സിക്യൂട്ടീവ്, ടി.ഇ.പി.എസ് ന് അധികാരമുണ്ട്. അത്തരം മാറ്റങ്ങള്‍ ംംം.വേലിാമഹമലരീീൗൃശോെ.രീാ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
- ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ ആവിഷ്കാരങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.
- നിര്‍ദിഷ്ട തീയതിക്കുള്ളില്‍ ലഭിച്ച ആവിഷ്കാരങ്ങള്‍ പ്രാഥമികമായി പരിശോധിച്ച് സമിതിയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും. ഈ സമിതിയുടെ തീരുമാനം അന്തിമം ആയിരിക്കും.
- തിരഞ്ഞെടുത്ത ചിത്രങ്ങളുടെ വിവരങ്ങള്‍ 2021 ഒക്ടോബര്‍ 20 ന് ംംം.വേലിാമഹമലരീീൗൃശോെ.രീാ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
- ലഭിക്കുന്ന ആവിഷ്കാരങ്ങളില്‍ നിന്നും എറണാകുളം ഡി.ടി.പി.സിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ആവിഷ്കാരങ്ങള്‍ക്ക് പാരിതോഷികമായി തുകയും പങ്കെടുത്തതിന്റെ സാക്ഷ്യപത്രവും (സര്‍ട്ടിഫിക്കറ്റ്) നല്‍കുന്നതാണ്.
- പ്രസിദ്ധീകരിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍/വീഡിയോകള്‍ എന്നിവയ്ക്ക് പാരിതോഷികം അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്നതാണ്.
- പ്രസിദ്ധീകരിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍/വീഡിയോകള്‍ എന്നിവയ്ക്ക് സാക്ഷ്യപത്രം ഇമെയിലായി നല്‍കുന്നതാണ്.
- ചിത്രങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ ഫുള്‍ റെസലൂഷനില്‍ സമര്‍പ്പിക്കേണ്ടതില്ല
- പ്രസിദ്ധീകരിക്കുവാന്‍ തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരണത്തിന് ആവശ്യപ്പെടുമ്പോള്‍ മാത്രമേ ഫുള്‍ റെസലൂഷനില്‍ നല്‍കേണ്ടതുള്ളൂ.
- ഇതുമായി സംബന്ധിച്ചുള്ള അപ്പീലുകള്‍ക്കായി ഡി.ടി.പി.സി. ചെയര്‍മാനായ എറണാകുളം ഡിസ്ട്രിക്ട് കളക്ടര്‍ അവറുകള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.