കഴിഞ്ഞ വർഷം അന്തരിച്ച കൊച്ചിയിലെ പ്രമുഖ കാർട്ടൂണിസ്റ് ഇബ്രാഹിം ബാദുഷയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന കാർട്ടൂൺ പാരമ്പരയായ ‘കാർട്ടൂൺമാൻ ജൂൺ 2’ ടി ജെ വിനോദ് എം എൽ എ ഉൽഘാടനം ചെയ്തു. അടുത്തമാസം രണ്ടാം തിയതി വരെ നീളുന്ന ഈ പരിപാടി പനമ്പിളി ലോറം അങ്കണത്തിലാണ് നടക്കുന്നത്. കാർട്ടൂൺ ക്ലബ് കേരള, പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ, ലോറം വെൽനെസ്സ് എന്നീ സംഘടകളുടെ സഹകരണത്തോടെയാണ് വിജ്ഞാനപ്രദമായ ഈ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ ജീവിതവുമായി ബന്ധപ്പെടുത്തി 20 അടി നീളവും അഞ്ചടി വീതിയുമുള്ള ബിഗ് കാൻവാസിൽ പത്ത് കാർട്ടൂണിസ്റ്റുകൾ ചേർന്ന് രേഖപ്പെടുത്തിയ ഡൂഡിൽ വരകൾ ആണ് ഇതിൽ ഏറെ ശ്രദ്ധേയം. ഇതിനു പുറമേ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക കാർട്ടൂൺ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. കേരള ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ റിട്ട ജില്ലാ ജഡ്ജി കെ സത്യൻ മുഖ്യാതിഥി ആയിരുന്നു.
ഉത്ഘാടന ചടങ്ങിലും മറ്റു അനുബന്ധ പരിപാടികളിലും, ബാദുഷയുടെ മകൻ ഫനാൻ ബാദുഷ, കാർട്ടൂണിസ്റ്റുകളായ ശിവൻ നെയ്യാറ്റിൻകര, ഷാനവാസ് മുടിക്കൽ, ഹസൻ കോട്പ്പട്ടേറമ്പിൽ, ബഷീർ കീഴിശ്ശേരി, മജീഷ് ആർ എൽ വി, നിസാർ കാക്കനാട്, കുമാർ മുവാറ്റുപുഴ, പ്രിൻസ് പൊന്നാനി ഷൗക്കത്ത് പുലാമന്തോൾ, അസീസ് കരുവാരക്കുണ്ട്, എന്നിവർ -പങ്കെടുത്തു. പെറ്റൽസ് ഗ്ലോബ് കോർഡിനേറ്റർ സനു സത്യൻ, ആശിഷ് തോമസ്, നരേഷ് ബാബു, ഡോ. ജിൻസി സൂസൻ മത്തായി, ആസിഫ് അലി കോമു, സൗരഭ്,, ഗഫൂർ, ബാദുഷയുടെ കുടുംബാംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.