കൊച്ചി മെട്രോയിൽ സൈക്കിളും ആയി എത്തുന്നവർക്ക് ട്രെയിനിൽ ഇനി സൈക്കിളുകളും കയറ്റാം. സൈക്കിൾ യാത്രികരുടെ എണ്ണത്തിലുള്ള വർദ്ധനവ് കാരണം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ ആണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. സൈക്കിളിന്റെ മെട്രോ യാത്രക്കു കഴിഞ്ഞ ദിവസം തുടക്കമായി. ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം, ടൗൺഹാൾ, എറണാകുളം സൗത്ത്, മഹാരാജാസ് കോളേജ്, എളംകുളം എന്നീ ആറ് സ്റ്റേഷനുകളിൽ നിന്നാണ് തുടക്കത്തിൽ സൈക്കിൾ കയറ്റുന്നതിനും ഇറക്കുന്നതിനും അനുമതി ഉണ്ടാവുകയെന്നു കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ്മ പറഞ്ഞു. താമസിയാതെ തന്നെ യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനക്ക് അനുസരിച്ചു കൂടുതൽ സ്റ്റേഷനുകളിളിലും സൈക്കിൾ കയറ്റുവാനും ഇറക്കുവാനും സൗകര്യം ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യകരമായി വളരെയധികം ഗുണം ചെയ്യുന്ന യാത്രയാണ് സൈക്കിൾ സവാരി. മെട്രോയിൽ സൈക്കിളുകൾ അനുവദിക്കുന്നത് വഴി ഗുണങ്ങൾ ഏറെയുള്ള സൈക്കിൾ സവാരിക്ക് കൂടുതൽ പേർ തയ്യാറാകുമെന്നു അൽകേഷ് കുമാർ ചൂണ്ടിക്കാട്ടി. ട്രെയിനിന്റെ രണ്ടറ്റത്തുമാണ് സൈക്കിളുകൾ വയ്ക്കാൻ മെട്രോ അധികൃതർ സൗകര്യം ഒരുക്കിയിരിക്കുന്നത്.. ഇനി മുതൽ മെട്രോ യാത്രയിൽ സൈക്കിളുകളും കാണാം. മെട്രോയിൽ യാത്ര ചെയുന്ന കൊച്ചിക്കാർക്കു ഇത് പുതിയൊരു കാഴ്ചയും അനുഭവമുമായിരിക്കും.
സൈക്കിളുകളുമായി ഇനി മെട്രോയിൽ യാത്ര ചെയ്യാം
69
previous post