കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ കൊച്ചിയോടൊപ്പം സൈക്കിളിൽ (Cycle with Kochi) എന്ന പരിസ്ഥിതി സൗഹൃദ പദ്ധതി ദേശീയ ശ്രദ്ധ ആകർഷിക്കുന്നു. കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് മന്ത്രി ശ്രീ.ഹർദീപ് സിംഗ് പുരി ഈ പദ്ധതി കഴിഞ്ഞ ദിവസം നടന്ന അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിൽ ഔദ്യോഗികമായി അവതരിപ്പിച്ചു.
2021-22 സാമ്പത്തിക വർഷത്തെ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ബജറ്റിൽ ഉൾപ്പെടുത്തയിട്ടുള്ള പദ്ധതി ഈ സൈക്കിൾ സൗഹൃദ നഗരമാക്കി കൊച്ചിയെ മാറ്റുന്നതിനു വേണ്ടി തയ്യാറാക്കിയിട്ടുള്ളതാണ്. ഇൻഡോ-ജർമ്മൻ സാങ്കേതിക സഹകരണത്തിനായുള്ള ജർമ്മൻ ഫെഡറൽ സർക്കാരിൻ്റെ അന്തർദേശീയ ഏജൻസിയായ Deutsche Gesellschaft für Internationale Zusammenarbeit (GIZ) ന്റെ സാങ്കേതിക പിന്തുണയോടെയാണ് ‘കൊച്ചിയോടൊപ്പം സൈക്കിളിൽ’ എന്ന ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് മുൻകൈ എടുത്തു ഏതാനും മാസങ്ങൾക്ക് മുൻപ് കൊച്ചി നഗരത്തിൽ സൈക്കിളുകൾക്കു മാത്രമായി സഞ്ചാരപാത പുനഃക്രമീകരിച്ചിരിന്നു.
‘കൊച്ചിയോടൊപ്പം സൈക്കിളിൽ’ പദ്ധതി ദേശീയ ശ്രദ്ധയിൽ.
81