2019-20ലെ ഗ്രാമീണ മേഖലയിലെ സ്വച്ച് ഭാരത് മിഷൻ പ്രവർത്തങ്ങൾക്കുള്ള കേന്ദ്ര സർക്കാർ പുരസ്കാരം എറണാകുളം ജില്ലക്ക് ലഭിച്ചു. കേന്ദ്ര ജലശക്തി വകുപ്പിന്റെ പ്രേത്യക പുരസ്കാരം ഏറ്റവും മികച്ച പ്രകടനം നടത്തിയ രാജ്യത്തെ 20 ജില്ലകൾക്കാണ് നൽകിയത്. ഡൽഹി അശോക ഹോട്ടലിൽ ലോക ടോയ്ലെറ്റ് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെർച്യൽ ചടങ്ങിൽ കളക്ടർ എസ്.സുഹാസ് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിൽ നിന്ന് അവാർഡ് ഏറ്റു വാങ്ങി. വക്തിഗത ശൗചാലയങ്ങളുടെ നിർമ്മാണം, പൊതു ശൗചാലങ്ങളുടെ പ്രവർത്തനം, ഖര-ദ്രാവക മാലിന്യ സംസ്കരണ രംഗത്തെ ഇടപെടൽ, വിവിധ വിഞ്ജാന വ്യാപന പ്രവർത്തനങ്ങൾ, വിഭവശേഷി പ്രവർത്തനങ്ങൾ, തുക ചെലവഴിക്കൽ തുടങ്ങിയ മാനദണ്ഡങ്ങളാണ് അവാർഡ് നിർണ്ണയത്തിനായി പരിഗണിച്ചത്. വെളിയിട വിമുക്തമായി ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ജില്ലാ ശുചിത്വ മിഷൻ ഈ പദവി നിലനിർത്തുന്നതിനായി വിവിധ പദ്ധതികളും ആവിഷ്കരിച് നടപ്പിലാക്കിയിരുന്നു. ഈ പദവി നിലനിർത്തുന്നതിന്റ്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷൻ മറ്റ് അനുബന്ധ പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കി വരികയായിരുന്നു. ജില്ലയെ സംബഡിച്ചു ഏറെ അഭിമാനാർഹമാണ് ഈ നേട്ടം.
സ്വച്ച് ഭാരത് മിഷൻ ഗ്രാമീൺ കേന്ദ്ര പുരസ്കാരം എറണാകുളം ജില്ലക്ക്.
79
previous post