പ്രതിസന്ധികളുടെയും ആശങ്കങ്ങളുടെയും ഇക്കാലത്ത് കുട്ടികളിലും വിദ്യാർത്ഥികളിലും വായനാ ശീലവും സമാന സംസ്കാരവും വളർത്തിയെടുക്കുവാൻ ലക്ഷ്യമിട്ടുകൊണ്ട് ‘വീട്ടുമുറ്റത്തു പുസ്തകം’ എന്ന പദ്ധതിയുമായി എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ. ഈ മാസം കാൽ ലക്ഷത്തിലധികം വീടുകളിൽ ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ചിരിക്കുന്ന ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് മലയാള നിരൂപണ സാഹിത്യത്തിലെ കാരണവരായ പ്രൊഫെസർ എം കെ സാനുമാഷ് ആയിരുന്നു. ജില്ലാതല ഉൽഘാടനവേളയിൽ എറണാകുളം സെയിന്റ് തെരേസാസ് സ്കൂളിലെ 3.4.6 എന്നീ ക്ലാസ്സിലെ വിദ്യാർത്ഥികളായ സമീറ, ശ്രെയ, നേഹ എന്നിവർക്ക് നൽകി കൊണ്ട് നിർവഹിച്ചു
ജില്ലയിൽ പലസ്ഥലലങ്ങളിലായി ചിതറി കിടക്കുന്ന 500 ൽ അധികം ലൈബ്രറികൾ മുഖേനയായിരിക്കും പദ്ധതി നടപ്പിൽ വരുത്തുക. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്കിടയിൽ വായന കുറയുന്നു എന്ന വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കാൻ എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിനെ പ്രേരിപ്പിച്ചത്.അടുത്ത 12 മാസവും ലൈബ്രറി പ്രവർത്തകർ പുസ്തകങ്ങളുമായി വിദ്യാർത്ഥികളെ തേടി വീടുകളിലെത്തും ഒരു വർഷത്തിനുളിൽ 12 ലക്ഷം പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്.
ഉൽഘാടന ചടങ്ങിൽ എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി കെ സോമൻ, മറ്റ് ഭാരവാഹികളായ കെ വി കുഞ്ഞികൃഷ്ണൻ, എം ആർ സുരേന്ദ്രൻ, ഡി ആർ രാജേഷ്, എന്നിവർ സംബന്ധിച്ചു.
