139
കൊച്ചി : തിരിച്ചിത്ര വിഷ്വൽ മീഡിയാ ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ ജൂലൈ 30, 31 തീയതികളിൽ വെള്ളൂരിൽവെച്ച് രണ്ടു ദിവസത്തെ ചലച്ചിത്ര അഭിനയ പരിശീലനക്കളരി നടത്തുന്നു. കേരളത്തിലെ പ്രമുഖ സംവിധായകനും അഭിനയ പരിശീലകനുമായ ജോൺ ടി വേക്കനും പുതുതലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകൻ തരുൺ മൂർത്തിയുമാണ് പരിശീലകർ. 30 രാവിലെ 9 മുതൽ 31 വൈകിട്ട് 5 വരെയാണ് പരിശീലനസമയം. അഭിനയകലയുടെ അടിസ്ഥാന പാഠങ്ങൾ മുതൽ നവീന അഭിനയസമ്പ്രദായങ്ങൾ വരെ പരിശീലന വിഷയത്തിലുണ്ടാകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക. ഫോൺ : 9400532481.