കുളങ്ങളിലും ജലാശയങ്ങളിലും സ്വാഭാവിക മൽസ്യ കൃഷിയിയോ കായലുകളിൽ കൂടുമൽസ്യകൃഷിയോ നടത്തുന്നവർക്ക് പ്രോത്സാഹനവുമായി കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ സ്ഥാപനം (സി എം ആർ എഫ് ഐ). തദ്ദേശീയ മൽസ്യ കൃഷി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കരിമീൻ കുഞ്ഞുങ്ങളെ സൗജന്യമായി നൽകുന്നത്. ജില്ലയിലെ പിന്നോക്ക വിഭാഗത്തിൽപെട്ട മൽസ്യ കർഷകർക്കാണ് ഈ ആനുകൂല്യം മുഖ്യമായും ലഭിക്കുക. താല്പര്യമുള്ള മൽസ്യ കർഷകർ പഞ്ചായത്ത് മെമ്പറോ ബന്ധപ്പെട്ട അധികാരികളോ സാക്ഷ്യപെടുത്തിയ അപേക്ഷ, കൃഷി ചെയുന്ന സ്ഥലത്തിന്റെ കരം അടച്ച രസീത് ലൊക്കേഷൻ വിവരങ്ങൾ, പഞ്ചായത്തിൽ നിന്ന് ലഭിച്ചിട്ടുള്ള മുൻ ആനുകൂല്യങ്ങൾ എന്നിവ വിശദമായി രേഖപ്പെടുത്തിയ അപേക്ഷാപത്രവും പകർപ്പ് രേഖകളും ഈ മാസം 15 നു മുൻപ് കൊച്ചി ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ സ്കാൻ ചെയ്തു crpvdscsp@gmail.com എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക ഫോൺ 0484 2394357
മൽസ്യ കൃഷിക്കായി കരിമീൻ കുഞ്ഞുങ്ങളെ നൽകുന്നു
184
previous post