59
സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് മുൻകൈ എടുത്തുകൊണ്ട്, നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരുടെ നിർദ്ധനരരായ അമ്മമാർക്ക് കൈത്താങ്ങായി ‘സ്നേഹായനം’ പദ്ധതി തയാറാകുന്നു. ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വെല്ലുവിളികൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളുടെ മാതാക്കൾക്കായിരിക്കും ഈ പദ്ധതിപ്രകാരം ഇലക്ട്രിക്ക് ഓട്ടോ സൗജന്യമായി ലഭിക്കുക.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലും രണ്ടു പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ബി പി എൽ വിഭാഗക്കാർക്കും 55 വയസിനു താഴെയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. ഈ പദ്ധതിക്കായി അപേക്ഷിക്കുന്നവർ, അപേക്ഷയാടൊപ്പം റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, ലൈസൻസിന്റെ കോപ്പി, വില്ലജ് ഓഫീസറുടെ സത്യവാങ്മൂലം, മെഡിക്കൽ ബോർഡിന്റെ സെർട്ടിഫിക്കറ്റ് എന്നിവ ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് സമർപ്പിക്കണം.