കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ വനിതാ വിങ് സൗജന്യ ഭവന പദ്ധതി പ്രഖ്യാപിച്ചു. ‘ഭവനം സ്വാന്തനം’ എന്ന പദ്ധതി പ്രകാരം സ്വന്തമായി വീടില്ലാത്ത വിധവകൾക്കും പെൺമക്കൾ മാത്രമുള്ള വിധവകൾക്കും ആയിരിക്കും ഭവനം നിർമീച്ചു നൽകുക. ഭരണ സമിതിയുടെ ഒന്നാം വാർഷികം പ്രമാണിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്. ഗുണഭോക്താക്കൾക്ക് 400-450 ചതുരശ്രയ അടി വിസ്തീർണത്തിലുള്ള വീട് നിർമിക്കാൻ സ്വന്തമായി ഭൂമി ഉണ്ടായിരിക്കേണം. സംഭാവനകൾക്ക് പുറമെ ശ്രമദാനമായും നിർമാണ സാമഗ്രികളായും സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും സഹകരിക്കാം. ജില്ലയിലെ മുഴുവൻ അംഗങ്ങളും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുമെന്ന് വനിതാ വിങ് പ്രസിഡന്റ് സുബൈദ നാസർ പറഞ്ഞു. ജില്ലാ പ്രസിഡൻറ് പി.സി.ജേക്കബ് പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യ ഗഡു സംഭാവനയായ ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രശസ്ത നർത്തകി ചിത്ര സുകുമാരൻ, പെരുമ്പാവൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി പി.എച്ച്.ബിബിജ എന്നിവർ ചേർന്ന് ഭരണസമ്മതിക്കു കൈമാറി.
സൗജന്യ ഭവന പദ്ധതിയും ആയി എറണാകുളം ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വനിതാ വിഭാഗം.
79
previous post