വിദ്യർത്ഥികൾക്കു നൂതനാശയങ്ങൾ അവതരിപ്പിക്കാൻ ഇതാ ഒരവസരം..
കോവിഡ് പ്രതിസന്ധിയിൽ ലോകം ഉഴലുമ്പോൾ ഒരു വ്യത്യസ്ത ആശയവുമായി മുന്നോട്ടു വന്നിരിക്കുകയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ. കോവിഡ് പ്രതിരോധത്തിനു നൂതന ആശയങ്ങളും നവീന മാതൃകകളും വിദ്യാർത്ഥികൾക്ക് അവതരിപ്പിക്കുവാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ അവസരമൊരുക്കുന്നു ഈ മാസം 25 ന് ഓൺലൈനായി സംഘടിപ്പിക്കുന്ന ‘ഇന്നോവേഷൻസ് അൺലോക്കഡ്’ എന്ന സമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് ആശയങ്ങൾ അവതരിപ്പിക്കാം. ഈ സമ്മിറ്റിൽ വ്യവസായ പ്രമുഖർ, സ്റ്റാർട്ട് അപ്പ് സംരംഭകർ, നിക്ഷേപകർ എന്നിവരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യവും ഉണ്ടായിരിക്കും. താല്പര്യമുള്ളവർ https://innovationsunlocked.startupmission.in/ എന്ന ലിങ്ക് വഴി പദ്ധതികളും സഹായങ്ങളും സമർപ്പിക്കാവുന്നതാണ്. ഏറ്റവും മികച്ച 20 പ്രോജെക്റ്റുകൾക്കു മാത്രമേ അനുമതി ലഭിക്കുകയുള്ളൂ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 15.
‘Innovations Unlocked’; an initiative for students by Kerala Startup mission.
Exhibit your innovative tech products at the Innovations Unlocked, Virtual Student Innovators Meet, organised by Kerala Startup Mission on 25 July 2020.
Know more about this interesting opportunity by registering at https://innovationsunlocked.startupmission.in/
Top 20 entries will be selected for the virtual exhibition.