സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളം മികച്ചത്.
കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന മികച്ച സ്റ്റാർട്ടപ്പ് കമ്പിനികളുടെ റാങ്കിങ്ങിൽ തുടർച്ചയായി രണ്ടാം തവണയും മികച്ച പ്രകടനം നടത്തികേരളം. സംസ്ഥാനത്തു ഉടലെടുത്തു വരുന്ന സ്റ്റാർട്ടപ്പ് കമ്പനികളുടെ കണക്കുകൾ ആവേശമുണർത്തുന്നതാണ് എന്നാണ് അവലോകന സമിതിയുടെ വിലയിരുത്തൽ. സംരഭകത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്കാരം, ദീർഘവീക്ഷണത്തോടെയുള്ള അനുയോജ്യമായ അന്തരീഷം, റിസ്ക് എടുക്കാൻ യുവത്വം കാണിക്കുന്ന ഉത്സാഹം, പ്രേത്യക സ്റ്റാർട്ടപ്പ് നയത്തിലൂടെ നൽകി വരുന്ന പിന്തുണ, ജില്ലകൾതോറുമുള്ള സംരംഭക സെല്ലുകൾ, സ്റ്റാർട്ടപ്പ്കുകൾക്കുള്ളപ്രേത്യക സാമ്പത്തിക സഹായം എന്നിങ്ങെനെ നിരവധി ഘടകങ്ങളാണ് സംസ്ഥാനത്തെ പുരസ്കാരത്തിന് അർഹമാക്കിയത്.
കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ, സഹ മന്ത്രിമാരായ ഹർദീപ് സിംഗ് പുരി, എന്നിവർ ഓൺലൈനിലൂടെയാണ് റാങ്കിങ് പ്രഖ്യാപിച്ചത്. കേരളത്തിനൊപ്പം തന്നെ കർണാടകവും പുരസ്കാരത്തിന് അർഹമായിട്ടുണ്ട്.
തുടർച്ചായി രണ്ടാം തവണയും ഈ മേഖലയിൽ കേരളം കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രകടനം കൂടുതൽ സംരംഭകർക്ക് പ്രചോദനമാകുമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ ഡോക്ടർ സജി ഗോപിനാഥ് പ്രത്യാശ പ്രകടിപ്പിച്ചു.