ഈ വർഷത്തെ കൊച്ചി -മുസിരിസ് ബിനാലെ മാറ്റിവച്ചു
കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് മാറ്റിവച്ചു. യൂറോപ്പിലും അമേരിക്കയിലും ഉൾപ്പെടെ പല വിദേശ രാജ്യങ്ങളിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയതും അന്താരാഷ്ട്ര യാത്രകൾക്ക് വീണ്ടും നിയന്ത്രണങ്ങൾ വന്നതിന്റ്റെയുമൊക്കെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്. ഒട്ടെറെ വിദേശ കലാകാരൻമാർ പതിവായി പങ്കെടുക്കാറുള്ള ബിനാലെക്ക് അവരുടെ അഭാവത്തിൽ പഴയ പ്രഭാവം കൊണ്ടുവരുവാൻ സാധിക്കുമോ എന്ന ആശങ്കയും പലരും പങ്കുവെക്കുകയുണ്ടായി. എന്നാൽ നിലവിലെ രോഗ വ്യാപന സാഹചര്യം ബിനാലെ മാറ്റിവെക്കുകയാണ് ഉചിതം എന്ന തീരുമാനത്തിലേക്ക് എത്തിച്ചു.
എന്നാൽ ബിനാലെ ഫൌണ്ടേഷന്റ്റെ മറ്റ് പരിപാടികൾ ഓൺലൈനായി തുടർന്ന് പ്രവർത്തിക്കും. രാജ്യത്തി ന്റ്റെ പല ഭാഗങ്ങളിലുള്ള കലാ വിദ്യാർത്ഥികളെ സംഘടിപ്പിച്ചു നടത്താറുള്ള സ്റ്റുഡന്റ്റ് ബിനാലെക്കായുള്ള അപ്ലിക്കേഷനുകൾ ഇപ്പോൾ സ്വീകരിക്കും. അടുത്ത പതിപ്പിലെ ഡിജിറ്റൽ പ്രദർശനങ്ങൾക്കായുള്ള തയാറെപ്പുകളും തുടരും. നിലവിലെ പദ്ധതി പ്രകാരം ബിനാലെയുടെ അടുത്ത പതിപ്പ് 2021 നവമ്പർ 1, കേരള പിറവി ദിനത്തിൽ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: press@kochimuzirisbeinnale.org / info@kochimuzirisbiennale.org