മഴക്കാലം കനത്തതോടെ വ്യത്യസ്ത ആശയവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് കൊച്ചിയുടെ സ്വന്തം കൊച്ചി മെട്രോ. സുലഭമായി ലഭിക്കുന്ന മഴവെള്ളം പാഴായിപ്പോകാതെ എങ്ങനെ ഉപകാരപ്രദമായി ഉപയോഗിക്കാം എന്ന ചിന്തയിലാണ് മെട്രോ അധിക്രതർ മഴവെള്ള സംഭരണ പദ്ധതിക്ക് രൂപം നൽകിയത്. ആദ്യഘട്ടമെന്ന നിലയിൽ കമ്പനിപടി മെട്രോ സ്റ്റേഷനിൽ ആരംഭിച്ച ജല സംഭരണി സംവിധാനം ഹൈ കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത കെ. എം. ആർ. എൽ. എം ഡി ശ്രീ അൽകേഷ് കുമാർ ശർമ്മ ഇത്തരം മഴവെള്ള സംഭരണ പദ്ധതികൾ വിപുലീകരിക്കുമെന്നും പൊതു ജനങ്ങൾക്കും കൂടി ഉപകാരപ്പെടുന്ന രീതിയിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുമെന്നും പറഞ്ഞു.
22 മെട്രോ സ്റ്റേഷനുകളിൽ നിന്നായി 420 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കപെടുമെന്നാണ് അണിയറ പ്രവർത്തകരുടെ വിലയിരുത്തൽ. എസ്.സി.എം.എസ്.വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംയുക്ത പരിശ്രമത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ എസ്.സി.എം.എസ്. ഗ്രൂപ്പ് വൈസ് ചെയർമാൻ പ്രമോദ്തി തേവന്നൂർ പങ്കെടുത്തു.
Kochi Metro leads rain water harvesting projects.
KMRL has launched rain water harvesting projects in metro stations. The first phase of this project was started at Companypady Metro station and the inauguration was done by Hon High Court Judge Justice Devan Ramachandran.
Justice stated that KMRL’s rainwater harvesting project will be very beneficial for the people and that there are still people who are not getting clean water in this era. KMRL M.D Alkesh Kumar IAS stated that they are planning to implement rainwater collecting in all Metro stations in Kochi.
With this project they are hoping that 420 lakh litres of water could be collected from 22 metro stations. The project is done with the joint efforts of S.C.M.S Water Institute. The Vice Chairman of SCMS Group Pramod Thevannoor was also present at the function.