സർവീസ് ഇടവേളകൾ പുതുക്കി കൊച്ചി മെട്രോ.
തിരക്കുള്ള സമയത്ത് യാത്രക്കാർക്കായി കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി തുടങ്ങി. ഇനി മുതൽ രാവിലെ 8:30 മുതൽ 11:30 വരെയും, വൈകിട്ട് 4 മുതൽ 7 വരെയും
7 മിനിറ്റ് ഇടവിട്ട് സർവീസുകൾ ഉണ്ടായിരിക്കും. ബാക്കി സമയങ്ങളിൽ 10 മിനിറ്റിന്റെ ഇടവേളകളിൽ സർവീസ് തുടരുന്നതാണ്.
കൊച്ചി മെട്രോയുടെ വൈദ്യുതി സംവിധാനം നവീകരിച്ചു.
മെട്രോയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും മഴകാല പ്രശനങ്ങൾ അതിജീവിക്കാനുമായി പുതിയൊരു സബ് സ്റ്റേഷൻ ആലുവ മുറ്റം ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ചു. 20 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ സബ് സ്റ്റേഷൻൻറ്റെയും രണ്ടു നില കെട്ടിടത്തിൻറ്റെയും ഉത്ഘാടനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ്മ നിർവഹിച്ചു. 2018 ലെ പ്രളയത്തിൽ മെട്രോയുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടിട്ടിരുന്നു. അക്കാലത്തു സംഭവിച്ച പ്രതിസന്ധികളും മറ്റും കണക്കിലെടുത്തു കൊണ്ടാണ് ഇത്തരത്തിലൊരു സബ് സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കിയതെന്നു അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയുടെ കോച്ചുകളുടെ അറ്റുകുറ്റ പണികളും സമാന്തര പ്രവർത്തനങ്ങളുമെല്ലാം നിയന്ത്രിക്കപ്പെടുന്നത് മുട്ടം യാർഡിൽ നിന്നാണ്. അത് കൊണ്ട് തന്നെ പുതിയ സബ് സ്റ്റേഷൻന്റെ പ്രവർത്തനം കൂടുതൽ ഗുണം ചെയ്പ്പെടുമെന്നു കരുതുന്നു. മാത്രമല്ല സർവിസുകൾ ഒരു രീതിയിലും തടസം കൂടാതെ മുന്നോട്ടു കൊണ്ടുപോകാനും ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കും.