കോവിഡ് വ്യാപന നിരക്ക് രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ അയൽക്കൂട്ടങ്ങളുമായി ചേർന്നുകൊണ്ട് വിവിധയിനം കർമ്മ പദ്ധതികൾ നടപ്പിലാക്കുന്നു. ‘സ്നേഹിതാ’, ‘അരികെ’, ‘പ്രതിരോധം’ എന്നീ പേരുകളിലാണ് പ്രാദേശിക തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
ഇതിനായി കുടുംബശ്രീ ജില്ലാ മിഷൻ അയൽക്കൂട്ടങ്ങൾ എ ഡി എസ്, സി ഡി എസ് ഭരണ സമിതികളെയും ചേർത്തുള്ള പരിപാടികളാണ് നടിപ്പലക്കുക. 100 പേർക്ക് ടെലി ട്രെയിനിങ് നൽകി കൊണ്ട് അയൽ കൂട്ട അംഗങ്ങളുടെ സുരക്ഷയും ജാഗ്രതയും ഉറപ്പാക്കുന്ന പദ്ധതിയാണ് സ്നേഹിത. ഇതിലൂടെ ജില്ലയിലെ 27,000അയക്കൂട്ടങ്ങളുമായി നേരിട്ടു സംവദിക്കുവാൻ സാധിക്കും. അരികെ എന്ന പദ്ധതിയിലൂടെ എ ഡി എസ് സമിതി അംഗങ്ങളെ ഉൾപ്പെടുത്തി വിവിധ പദ്ധതികൾ ഓൺലൈനിലൂടെ നടപ്പിലാക്കുന്നതിന് മുൻഗണന നൽകും.ആരോഗ്യജനമായ വിവിധ വിഷയങ്ങളിൽ പൊതുജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുള്ള ചർച്ചകണ് ഇതിൽ മുൻഗണന ലഭിക്കുക.
ജില്ലാ കുടുംബശ്രീ മിഷന്റെ ഇടപെടൽ ആവശ്യമുള്ള ഇടങ്ങളിൽ നേരിട്ടെത്തി കമ്മ്യൂണിറ്റി കൗൺസിലർമാരെ മാരെ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള ഫീൽഡ് ലെവൽ പ്രവർത്തനങ്ങളാണ് പ്രതിരോധം പരിപാടി. ഈ പദ്ധതി പ്രകാരം കുടുംബശ്രീയുടെ സ്നേഹിത ജൻഡർ ഹെൽപ് ഡെസ്ക് എന്നിവ മുഴുവൻ സമയ വാർ റൂമുകളാക്കി മാറ്റി കൊണ്ട് പ്രതിരോധ പ്രവർത്തങ്ങൾക്ക് ഊർജ്ജം നൽകും. ഇതിനൊക്കെ പുറമെ കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ വഴി കോവിഡ് ബാധിതർക്ക് ഭക്ഷണം മുടക്കമില്ലാതെ നൽകി പോരുന്നു. അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ മരുന്നും ഭക്ഷ്യ വസ്തുക്കളും മാറ്റ് അവശ്യ കിറ്റുകളും ആവിശ്യക്കാർക്ക് ലഭ്യമാക്കുന്നു. വാക്സിനേഷൻ സംബന്ധിച്ചുള്ള സംശയങ്ങൾക്കു മറുപടി നൽകുവാനും കുടുംബശ്രീ വിവിധ ഹെൽപ് ലൈൻ നമ്പറുകൾ തയാറാക്കിയിട്ടുണ്ട്.
കുടുംബശ്രീ ഹെൽപ് ലൈൻ നമ്പറുകൾ
180042555678, 8594034255 8086034255.