വിനോദ സഞ്ചാരമേഖലക്ക് ഉണർവേകികൊണ്ട്, ഇരുപത്തിയൊന്ന് മാസത്തെ നീണ്ട ഇടവേളക്ക് ശേഷം വലിയൊരു സംഘം വിനോദസഞ്ചാരികളുമായി എം വി എമ്പ്രെസ്സ് -കോർഡിലിയ- എന്ന ആഡംബര കപ്പൽ ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിച്ചേർന്നു. ഏതാണ്ട് 1200 ഓളം യാത്രക്കാരുമായി എത്തിയ കപ്പലിൽനിന്ന് 900 ൽ അധികം പേർ കൊച്ചിയിൽ ഷോപ്പിങ്ങിനും മറ്റുമായി നഗരത്തിൽ ചുറ്റിക്കറങ്ങി. സമീപകാല കൊച്ചി തുറമുഖ ചരിത്രത്തിൽ ആദ്യമായാണ് ഒരു ആഭ്യന്തര ടുറിസ്റ് കപ്പൽ ഇവിടെ എത്തിച്ചേർന്നത് എന്നൊരു പ്രത്യകതയുമുണ്ട്. കോവിഡ് കാലഘട്ടത്തിനു മുൻപ് വർഷം 30 ഓളം ആഡംബര കപ്പലുകൾ കൊച്ചിയിൽ വന്നു പോകുന്നുണ്ടായിരുന്നെങ്കിലും അവയെല്ലാം വിദേശ കപ്പലുകൾ ആയിരുന്നുവെന്നുമാത്രം. ക്രൂയിസ് ടുറിസം കുതിച്ചുയർന്ന കാലഘട്ടത്തിൽ പോലും ആഭന്തര കപ്പലുകൾ കൊച്ചി തീരത്ത് വന്നിരുന്നില്ല. അതുകൊണ്ടു തന്നെ ഈ കപ്പലിന് ഏറെ രാജകീയമായ സ്വീകരണമാണ് വെല്ലിങ്ടൺ ഐലൻഡിൽ ഒരുക്കിയിരുന്നത്.
കപ്പലിലെ ബഹുഭൂരിപക്ഷവും തദ്ദേശീയരായ ടുറിസ്റ്റുകളാണ് എന്നതാണ് മറ്റൊരു കൗതുകം. സാധാരണക്കാർക്കും കപ്പൽ യാത്ര സാധ്യമാക്കി കൊണ്ടാണ് അധികൃതർ ഈ യാത്ര അവസരം ഒരുക്കിയിരിക്കുന്നത് 12,000 രൂപ മുതൽ 28,000 വരെയുള്ള വിവിധ നിരക്കുകളിൽ യാത്രമാർഗങ്ങൾ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ആദ്യ കപ്പൽ യാത്രക്കായി ഇറങ്ങി പുറപ്പെട്ട നിരവധി പേർ ഈ യാത്രയുടെ ഭാഗമായിരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് യാത്ര ഒരുക്കിയിരിക്കുന്നത്. മുംബൈയിൽ നിന്ന് പുറപ്പെട്ട കപ്പൽ കൊച്ചിയും കടന്നു ലക്ഷദ്വീപുകളുമൊക്കെ സന്ദർശിച്ചു വീണ്ടും മുബൈ വഴി ഗോവയിൽ യാത്ര അവസാനിപ്പിക്കും. കൊച്ചിയിൽ നിന്ന് നാൽപ്പതോളം പേർ ഈ കപ്പലിൽ യാത്ര ചെയുന്നു. ഇവർ മുംബൈയിലേക്ക് വിമാനമാർഗം എത്തിയ ശേഷം അവിടെ നിന്ന് കപ്പലിൽ പ്രവേശിക്കുകയായിരുന്നു. പ്രമുഖ ബിസിനസുകാരനായ ബോബി ചെമ്മണ്ണൂറും ഈ യാത്ര സംഘത്തിലുണ്ട്. കപ്പൽ കയറുവാനായി കഴിഞ്ഞ ദിവസം തന്നെ കൊച്ചിയിൽ എത്തിച്ചേർന്ന പലരും ഹോട്ടലുകളിലും മറ്റ് താമസിച്ചു ഇന്നലെ വൈകിട്ട് കപ്പൽ തുറമുഖം വിട്ടപ്പോൾ അതിൽ കയറി പറ്റുകയായിരുന്നു. ഇനി ഇതേ റൂട്ടിൽ ഇതേ കപ്പൽ ഒക്ടോബറിൽ വീണ്ടും എത്തിച്ചേരും. മാസത്തിൽ രണ്ടുതവണ ഇനി മുതൽ കൊച്ചിയിൽ എത്തിക്കുവാനാണ് ഈ യാത്രയുടെ പ്രയോജകരായ വോയേജസ് കേരള എന്ന സ്ഥാപനം ലക്ഷ്യമിടുന്നത്. ആഭ്യന്തര ആഡംബര കപ്പൽ കൊച്ചിയിൽ എത്തിച്ചേർന്നത് നഗരത്തിലെ വിനോദ സഞ്ചാരമേഖലക്ക് ഒരു പുതിയ ഉണർവ് നൽകിയിട്ടുണ്ട്.