കൊച്ചി നഗരത്തിലെ മീഡിയനുകൾ ഇനിമുതൽ കൂടുതൽ മിഴിവേറിയതാകും. വൃവസായ സ്ഥാപനങ്ങളുടേയും ബിസിനസ് ഗ്രൂപ്പുകളുടെയും പിന്തുണയോടുകൂടെ മെട്രോ തൂണുകൾക്കിടയിലുള്ള മീഡിയനുകൾ സൗന്ദര്യവത്കരിക്കുന്നതിനുള്ള പദ്ധതിയും ആയി കെ.എം.ആർ.എൽ. പൂന്തോട്ടങ്ങൾ ഉൾപ്പെടെ ഒരുക്കി മീഡിയനുകൾ മനോഹരമാക്കാൻ ആണ് പദ്ധതി. ഇതിന്റെ ഭാഗമായി കെ.എം.ആർ.എൽ. ഇടപ്പള്ളി മുതൽ പേട്ട വരെയുള്ള 215 മീഡിയനുകളുടെ സൗന്ദര്യവൽകരണ ചുമതല സ്പോന്സർമാർക്കു കൈമാറി. വിവിധ മീഡിയനുകളുടെ സൗന്ദര്യവത്കരണവും പരിപാലനവും ഏറ്റെടുത്തിരിക്കുന്നത് ആശുപത്രികൾ, ജ്വല്ലറി ഗ്രുപ്പുകൾ, വസ്ത്രശാലകൾ,ബേക്കറികൾ, ബാങ്കുകൾ തുടങ്ങിയവയാണ്.പൊതുമേഖലാ കമ്പനികൾ ആയ കൊച്ചിൻ ഷിപ്യാട്, പെട്രോനെറ്റ് തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.കപ്പൽ ശാല നിലവിൽ 16 മീഡിയനുകൾ പരിപാലിക്കുന്നുണ്ട്. മീഡിയനുകൾ ഏറ്റെടുക്കുന്ന സ്പോന്സർമാർക്ക് അവരുടെ പേരുകൾ മീഡിയനിൽ പ്രദര്‍ശിപ്പിക്കാനാകും. ഇതുവരെ 70% മീഡിയനുകൾക്ക് സ്പോന്സർമാരെ കണ്ടെത്തി. ഒറ്റത്തവണ ഫീസാണ് സ്പോസർമാരിൽ നിന്ന് ഈടാക്കുന്നത്.കുറ്റിച്ചെടികളോ ചെടികളോ മാത്രം തെരഞ്ഞെടുത്തു മീഡിയനുകളിൽ മനോഹരമായ പൂന്തോട്ടങ്ങൾ ഒരുക്കാം. വർഷങ്ങൾക്കു മുൻപ് കൊച്ചി കോർപറേഷൻ ചാത്യാത് ക്വീൻസ് വേയിൽ ഇത്തരത്തിൽ സമീപത്തെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ പിന്തുണയോടെ നടപ്പിലാക്കിയ സൗന്ദര്യവൽക്കരണ -ശുചിത്വ പരിപാലന ദൗത്യം ഒരു പരിധി വരെ വിജയമായിരുന്നു.

