കൊച്ചി നഗരത്തിലെ പാർക്കിങ്ങിന് ഇനി ബുദ്ധിമുട്ടേണ്ട നഗരത്തിൽ പുതിയതായി 2 ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ വരുന്നു. കച്ചേരിപ്പടിയിലും സൗത്ത് മെട്രോ സ്റ്റേഷനിലും ആണ് ബഹുനില ഓട്ടോമേറ്റഡ് പാർക്കിങ് കേന്ദ്രങ്ങൾ ഒരുങ്ങുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും ആയി (സിഎസ്എം എൽ) ചേർന്നാണ് കച്ചേരിപ്പടിയിൽ പാർക്കിങ് കേന്ദ്രം നിർമിക്കുന്നത്. ഇവിടെ 8 നിലകളുള്ള പാർക്കിങ് കേന്ദ്രം ആണ് ഉയരുന്നത്.കോ ഓപ്പറേറ്റീവ് ഡിപ്പാർട്മെന്റിനോട് ചേർന്നുള്ള സ്ഥലത്താണ് പാർക്കിങ് കേന്ദ്രം ഉയരുക.മൊത്തം 145 കാറുകൾക്ക് ഇവിടെ പാർക്ക് ചെയ്യാം. നല്ല സൗകര്യത്തോടുകൂടിയുള്ള ബഹുനില കെട്ടിടം ആണ് ഉയരുന്നത്. ഒന്നാമത്തെ നിലയിൽ 19 കാറുകൾ ആണ് പാർക്ക് ചെയ്യുവാൻ സാധിക്കുക..2 മുതൽ 7 വരെയുള്ള നിലകളിൽ 21 കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലവ്യാപ്തി ഉണ്ടാകും. 18 നിലകളുള്ള 3 ടവറുകളായാണ് രണ്ടാമത്തെ കേന്ദ്രമായ സൗത്ത് മെട്രോ സ്റ്റേഷനോട് ചേർന്നുള്ള പാർക്കിങ് കേന്ദ്രം നിർമിക്കുന്നത്. കൊച്ചി മെട്രോയുമായി ചേർന്നാണ് ഇവിടെ പാർക്കിങ് കേന്ദ്രം ഉയരുന്നത്. ഒന്നുമുതൽ 17 വരെയുള്ള നിലകളിൽ 2 കാറുകൾ വീതം പാർക്ക് ചെയ്യുവാനുള്ള സൗകര്യം. അങ്ങനെ 17 നിലകളിൽ 34 കാറുകൾക്ക് പാർക്ക് ചെയ്യാം.മൊത്തം 3 ടവറുകളിലായി 102 കാറുകൾക്ക് പാർക്ക് ചെയ്യാം. പുതിയ ഓട്ടോമേറ്റഡ് പാർക്കിങ് കേന്ദ്രങ്ങൾ വരുന്നതുകൂടി കൊച്ചി നഗരം നേരിടുന്ന വലിയ പ്രേശ്നങ്ങളിലൊന്നായ പാർക്കിങ് സൗകര്യമില്ലായ്ക്ക് ഒരു പരിധി വരെ ആശ്വാസമാകും.കൂടാതെ ആലുവയിലും പുതിയ പാർക്കിങ് കേന്ദ്രം നിർമിക്കും.
നഗരത്തിൽ കൂടുതൽ ബഹുനില ഓട്ടോമേറ്റഡ് പാർക്കിങ് കേന്ദ്രങ്ങൾ ഒരുങ്ങുന്നു.
89