കൊച്ചിയുടെ സ്വന്തം ആഡംബര കപ്പൽ സർവീസ് പുനരാരംഭിച്ചു
കൊച്ചിയിലെ ഏക ആഡംബര കപ്പൽ ആയ ‘നെഫെർട്ടിടി’ ദീർഘകാലത്തെ ഇടവേളക്ക് ശേഷം യാത്ര സർവീസുകൾ പുനരാരംഭിച്ചു. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോപ്പറേഷനു കീഴിലുള്ള ഈ അത്യധുനിക ആഡംബര നൗക കോവിഡ് വ്യാപന പ്രതിസന്ധികളെ തുടർന്നാണ് 7 മാസം മുൻപ് സർവീസുകൾ താൽകാലികമായി അവസാനിപ്പിച്ചത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഭാഗികമായി തുടരുന്ന പശ്ചാത്തലത്തിൽ 200 പേരെ ഉൾകൊള്ളാൻ കഴിവുള്ള ഈ കപ്പലിൽ നിലവിൽ 100 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
ലോഞ്ച് ബാർ, 3 ഡി തിയറ്റർ, റെറ്റോറന്റ്, മീറ്റിംഗ് ഹാൾ, മിനി ഓഡിറ്റോറിയം എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ലോക്ക് ഡൗണിനു മുൻപ് വരെ ബിസിനെസ്സ് മീറ്റിംഗുകൾ, വിവാഹ ചടങ്ങുകൾ, പിറന്നാൾ ആഘോഷങ്ങൾ, ഫാഷൻ ഷോകൾ, കമ്പനികളുടെ വാർഷിക ആഘോഷങ്ങൾ എന്നീ പ്രോഗാമുകൾ കൊണ്ട് വളരെ സജീവമായിരുന്നു കൊച്ചിയുടെ അഭിമാനമായ ഈ ആഡംബര നൗക. കൃത്യം ഒരു വർഷം മുൻപ്, കഴിഞ്ഞ ഒക്ടോബറിൽ നെഫെർട്ടിടിയിൽ നടന്ന ഗ്ലോബൽ ഫാഷൻ വീക്ക് സമാപനം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ടിക്കറ്റ് നിരക്കുകളിൽ 45%% കിഴിവ് അനുവദിച്ചിട്ടുണ്ട്. മുതിർന്നവർക്ക് ഭക്ഷണം ഉൾപ്പെടെ 1,999 രൂപയും 5 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 499 രൂപയുമാണ് നിലവിലെ നിരക്ക്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടുള്ള അടുത്ത യാത്ര നവമ്പർ 8 നാണ്.
ടിക്കറ്റുകൾ മുൻകൂട്ടി റിസേർവ് ചെയ്യുന്നതിനും മറ്റ് അന്വേഷണങ്ങൾക്കുമായി ബന്ധപെടുക: 97446 01234
www.nefertiticruise.com