കോവിഡ് അടച്ചിടിലിനും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ പുനരാരംഭിച്ച മെട്രോ യാത്ര സർവീസിൽ യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാൽ ഇപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് ആണ് കാണുന്നത്. ശരാശരി 15,000 പേരാണ് ഇപ്പോൾ മെട്രോയിൽ യാത്ര ചെയ്യുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ അറിയിക്കുന്നു. കൂടാതെ ഈ മാസം 29 മുതൽ എല്ലാ സ്റ്റേഷനുകളിലൽ നിന്നും സൈക്കളുകളും മെട്രോയിൽ യാത്ര ചെയ്യാം. യാത്രക്കാരുടെ ആവിശ്യം പരിഗണിച്ചാണ് കെ.എം.ആർ.എൽ.ഇതിന് അനുമതി നൽകിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് സൈക്കിൾ യാത്രക്ക് ലഭിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച മാത്രം 67 പേരാണ് മെട്രോയിൽ സൈക്കിളും ആയി യാത്ര ചെയ്തത്. എന്നാൽ സൈക്കിളും ആയി യാത്ര ചെയ്യുവാൻ വരുന്നവർ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മെട്രോ സ്റ്റേഷന് അകത്തും ഇടനാഴിയിലൊന്നും സൈക്കിൾ ഓടിക്കാൻ അനുവദിക്കില്ല.ചെളി പുരണ്ട സൈക്കിളും ആയി യാത്ര അനുവദിക്കില്ല.ടാൻഡം സൈക്കിളുകൾ, ത്രീ വീൽ സ്കൂട്ടർ സൈക്കിൾ പോലുള്ളവയും അനുവദിക്കില്ല.ഒരു ട്രെയിനിൽ നിലവിൽ നാലു സൈക്കിളുകൾ മാത്രമാണ് അനുവദിക്കുന്നത്. യാത്രക്കാർ ഇത്തരം നിയത്രണങ്ങളോട് സഹകരിക്കുന്നെണ്ടെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ കുറച്ചു ആഴ്ചകൾക്കുള്ളിൽ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന.
116
previous post