സംസ്ഥാന വ്യവസായ – വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൈത്തറി – വ്യവസായ ഡയറക്ടറേറ്റുകളും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തുന്ന ഓണം -വ്യവസായ കൈത്തറി പ്രദർശന മേളയുടെ ഉൽഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു ചടങ്ങിൽ മന്ത്രിക്ക് പുറമെ ടി ജെ വിനോദ് എം എൽ എ,, മേയർ എം അനിൽകുമാർ, കൗൺസിലർ പത്മജ എസ് മേനോൻ തുടങ്ങിയവർ സന്നിദ്ധരായിരുന്നു.
പ്രശസ്തമായ ചേന്ദമംഗലം കൈത്തറി ഉൾപ്പടെ വ്യത്യസ്തങ്ങളായ കൈത്തറി ഉൽപ്പന്നങ്ങളുടെ വ്യവസായ പ്രദർശന വിപണന മേളക്കാണ് എറണാകുളത്തപ്പൻ മൈതാനിയിൽ ആരംഭം കുറിച്ചിരിക്കുന്നത്.
ചെറുകിട ഇടത്തരം കൈത്തറി സംരംഭകരുടെ 46 സ്റ്റാളുകൾ മേളയിലുണ്ട്. ചേന്ദമംഗലം കൈത്തറി തുണിത്തരങ്ങൾ ഉൾപ്പടെയുള്ള കൈത്തറി ഉൽപ്പന്നങ്ങൾക്ക് 20% വരെ സർക്കാർ റിബേറ്റും മേളയിൽ ലഭ്യമാക്കുന്നുണ്ട്. കൈത്തറി ഉൽപ്പന്നങ്ങൾക്ക് പുറമെ ഭക്ഷ്യ, പ്ളാസ്റ്റിക്, ഹെർബൽ, സൗന്ദര്യ വർധന ഉൽപ്പന്നങ്ങളും മേളയിലുണ്ട്. കൈത്തറി സംഘങ്ങളുടെ സ്റ്റാളുകളിൽ നിന്ന് 2000 രൂപക്ക് മുകളിൽ തുണിത്തരങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന യാൾക്ക് 1000 രൂപയുടെ കൈത്തറി വസ്ത്രങ്ങൾ സമ്മാനമായി നൽകും കൂടാതെ ബമ്പർ സമ്മാനമായി 5000 രൂപയുടെ കൈത്തറി വസ്ത്രങ്ങളും ലഭിക്കും. മേള സെപ്റ്റംബർ 7 ന് സമാപിക്കും.
photo courtesy: M Anilkumar (Facebook)