ചൈൽഡ്ലൈനും എറണാകുളം ജില്ലാ ലീഗൽ സർവീസസ് സംയുക്തമായിട്ടാണ് കുട്ടികൾക്കായി വെബ് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചത്.
എറണാകുളം ചൈൽഡ്ലൈനും എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്തപദ്ധതിയായ മൈ ചൈൽഡ്ഹുഡ് പദ്ധതിയുടെ ഭാഗമായി ഏലൂർ മുനിസിപ്പാലിറ്റി പരിധിയിൽ പെടുന്ന ഗവൺമെന്റ് എച്ച്എസ് പാതാളം, സെന്റ് ആൻസ് പബ്ലിക് സ്കൂൾ, സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ, എം ഇ എസ് ഉദ്യോഗ മണ്ഡലം സ്കൂൾ, ഗാർഡിയൻ ഏഞ്ചൽസ് പബ്ലിക് സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ഔദ്യോഗിക പ്രതിനിധികളുമായി വെബ് ഓപ്പൺ ഹൗസ് നടത്തുകയുണ്ടായി. കൊറോണ ഒരു സാമൂഹിക പ്രശ്നമായി നിലകൊള്ളുന്ന ഈയൊരു ഘട്ടത്തിൽ കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ മുൻനിർത്തി കുട്ടികളുടെ പ്രശ്നങ്ങൾ അടുത്തറിയുവാനും ഭാവിയിൽ അവർ ഒരു പ്രശ്നം നേരിട്ടാൽ അതെങ്ങനെ തരണം ചെയ്യണം എന്ന് മനസ്സിലാക്കി കൊടുക്കുകയും ഒപ്പം ഒരു ശിശു സൗഹൃദമായ സമൂഹത്തെ വാർത്തെടുക്കുക എന്നുള്ളതായിരുന്നു ഓപ്പൺ ഹൗസ് കൊണ്ടുള്ള ലക്ഷ്യം. എറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ് കെ അനിൽകുമാർ ആയിരുന്നു മുഖ്യാതിഥി. പാനൽ അംഗങ്ങളായ കേരള ബാലാവകാശ കമ്മീഷൻ അംഗമായ ഫാദർ ഫിലിപ്പ് പാറക്കാട്ട്, ഏലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സി പി ഉഷ, എറണാകുളം ശിശുക്ഷേമ സമിതി ചെയർപേഴ്സൺ ബിറ്റി കെ ജോസഫ്, എറണാകുളം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസർ ഹണി അലക്സാണ്ടർ, ജില്ലാ ശിശു സംരക്ഷണ വകുപ്പ് പ്രതിനിധി ഹഫ്സീന, ആർ ടി ഒ ജി അനന്തകൃഷ്ണൻ, എസ് ഐ ആൻഡ് ഹ്യൂമൻ ട്രാഫിക് യൂണിറ്റ് കൊച്ചി സിറ്റി ബെറ്റി മോൾ പി ഡി, അസിസ്റ്റന്റ് എക്സൈസ് ഓഫീസർ വിജയൻ പി എ, എറണാകുളം എൻ എച് എം പ്രതിനിധി ഡോ. അഖിൽ മാനുവൽ, ഏലൂർ സബ്ഇൻസ്പെക്ടർ സാബു പീറ്റർ, ചൈൽഡ് ലൈൻ ഡയറക്ടർ ജെൻസൺ വാരിയത്ത്, കൊച്ചി ചൈൽഡ്ലൈൻ സിറ്റി കോഡിനേറ്റർ ജിതിൻ സേവിയർ എന്നിവർ കുട്ടികളുമായി ആശയവിനിമയം നടത്തുകയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ശാരീരികവും മാനസികവും സാമൂഹിക പരമായ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് 1098 എന്ന ടോൾഫ്രീ നമ്പരിലേക്ക് ബന്ധപ്പെടുവാനും അതിലൂടെ അവർക്ക് പരിഹാരം ലഭിക്കും എന്ന അവബോധം ഈ വെബ് ഓപ്പൺ ഹൗസിലൂടെ നൽകുകയും ചെയ്തു.
Web Open House Eloor
Kochi: District Legal Services Authority, Ernakulam (DLSA) and Childline Kochi as part of “My Childhood” campaign conducted Web Open House for selected students and their parents from different schools of Eloor Municipality on 12th July 2020 Sunday. Students from Govt. HS Pathalam, St. Ann’s Public School, St.Ann’s HS School, MES HS Udyogamandal, Guardian Angels Public School Manjummel participated in the program. The event was honoured by official representative from various social institutions. In this extreme time of pandemic crisis, keeping in focus the violences happening against children, the main objective of this Web Open House was to understand the problems dealt by children in-depth to ensure them to overcome such situation in future thus paving a way to mold a child friendly and safe society. The program was inaugurated by chief guest Ernakulam District Legal Services Authority Secretary and Sub Judge SK Anilkumar. Our array of panelists included Kerala State Commission for protection of Child Rights Philip Parakatt, Road Transport Officer G Anandhakrishnan, Child Welfare Committee Chairperson Bitty K Joseph, Ernakulam DDE Honey Alexander, Eloor Municipality Chairperson CP Usha, SJPU Bettymol PD, Assistant Excise Inspector Vijayan PA, Childline Nodal Coordinator Jithin Xavier, Sub Inspector Sabu Peter, Dr. Athul Manuel from NHM, Member from DCPU Hafzina, Childline Director Jenson Variyath, Childline Coordinator Resmi Mampilly, who directly conversed with these students and parents. They personally resolved the queries and responded to issues raised by each ward and the parents. Further through this Web Open House, Children as well as parents were sensitised and made aware that for any issues relating to child, including physical, mental and social dimensions, they can contact 1098, Childline Toll Free number, through which sevices for resolving their problems can be availed.