പ്ലാസ്റ്റിക് മാലിന്യ പുനരുപയോഗപദ്ധതിയുമായി കൊച്ചി നേവൽ ആസ്ഥാനം
കടലിൽനിന്നും കരയിൽ നിന്നും ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗത്തിനു യോജിച്ച വിധത്തിൽ സംസ്കരിക്കുന്ന യൂണിറ്റിന്റെ പ്രവർത്തനം ദക്ഷിണ കമാണ്ടിന്റെ ആസ്ഥാനമായ വില്ലിങ്ടൺ ഐലൻഡിലെ ഐ എൻ എസ് വെണ്ടുരുത്തിയിൽ ആരംഭിച്ചു. കൊച്ചിൻ ഷിപ്യാർഡിന്റെയും സ്റ്റീൽ ഇൻഡസ്ട്രീസ് കേരളയുടെയും സഹകരണത്തോടെ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനങ്ങൾ എറണാകുളം ജില്ലാ ഭരണകൂടമാണ് ഏകോപിപ്പിക്കുന്നത്. ഫോർട്ട് കൊച്ചിയുൾപ്പടയുള്ള ബീച്ചുകളിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിസ് മാലിന്യങ്ങളുടെ സംസ്കരണവും ഇതിലൂടെ സാധ്യമാകുന്നു. നിലവിൽ മണിക്കൂറിൽ 150 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ളാന്റിന്റെ ഉൽഘാടനം കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ കെ ചാവ്ല നിർവഹിച്ചു. ചടങ്ങിൽ കളക്ടർ എസ് സുഹാസ്, ദക്ഷിണ നാവിക കമാൻഡൻറ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ എം ഡി സുരേഷ്, എന്നിവർ പങ്കെടുത്തു. ദക്ഷിണ കമ്മാൻഡന്റിന്റെ പരിസ്ഥിതി സൗഹൃദ പ്രവർത്തങ്ങൾ വിവരിക്കുന്ന പുസ്തകമായ; ‘കലൈഡോസ്കോപ്പ് – ഫെതേർഡ് ഫ്രണ്ട്സ് അറ്റ് കട്ടാരിബാഗ്’ കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ കെ ചാവ്ല പ്രകാശനം ചെയ്തു.