സ്മാർട്ട് ഫോണുകളുടെ ലഭ്യത കുറവ് കൊണ്ട് പഠനം മുടങ്ങുന്ന കുട്ടികളെ കുറിച്ചുള്ള വാർത്തകൾ എല്ലാദിവസവും നാം മാധ്യമങ്ങളിൽ കാണുന്നു. ഇതുപോലെ സ്മാർട്ട് ഫോണുകളുടെ അഭാവം മൂലം പഠനം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കാത്ത കുട്ടികളെ സഹായിക്കാനായി ഒരു വ്യത്യസ്ത പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ് കൊച്ചിയിലെ റൈഡേഴ്സ് ക്ലബ് കൂട്ടായ്മ. കേടായ ഫോണുകൾ നന്നാക്കി വീടുകളിൽ എത്തിക്കുന്ന ഒരാശയമാണ് ഇവർ നടപ്പിൽ വരുത്തിയിരിക്കുന്നത്.
നിലവിൽ ഉപയോഗശൂന്യമായതോ കേടായതോ ആയ ഫോണുകൾ ശേഖരിച്ചു വിദഗ്ദ്ധ സഹായത്തോടെ നന്നാക്കിയെടുക്കുന്നു. ഇതിനായി 15-ൽ അധികം ടെക്നീഷ്യന്മാരുടെ ഒരു സംഘം പിന്നിൽ സജീവമാണ്.. പഴയ ഫോണുകൾ കൈവശമുണ്ടെങ്കിൽ അറിയിച്ചാൽ ക്ലബ് അംഗങ്ങൾ വീട്ടിലെത്തി ശേഖരിക്കും. കൊറിയർ ആയും ഫോണുകൾ അയച്ചു നൽകാവുന്നതാണ്. പുതിയ ഫോണുകൾ വാങ്ങി നൽകിയാലും ഇവർ അർഹരായ കുട്ടികളിൽ എത്തിക്കും.
ബന്ധപ്പെടേണ്ട നമ്പർ: 8129 234323, 95675 58886