ഉന്നത ഗുണനിലവാരമുള്ള സമുദ്രോൽപ്പന്നങ്ങളുമായി കൊച്ചി വിമാനത്താവളത്തിൽ സീഫുഡ് ഇന്ത്യ സ്റ്റാൾ തുറന്നു.രാജ്യാന്തര സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ കീഴിലാണ് സ്റ്റാൾ ആരംഭിച്ചിരിക്കുന്നത്. സിയാൽ എം ഡി വി ജെ കുരിയൻ സ്റ്റാൾ ഉദ്ഘാടനം ചെയ്തു.
യാത്രക്കാർക്ക് റെഡി ട്ടോ ഈറ്റ് ,റെഡി ട്ടോ ഫ്രൈ ,റെഡി ട്ടോ കുക്ക് എന്നീ മൂന്ന് വിഭാഗത്തിലായിയാണ് സ്റ്റാളിൽ സമുദ്രോല്പന്നങ്ങൾ ലഭിക്കുക.10 കയറ്റുമതിക്കാരുടെ ഉൽപ്പന്നങ്ങൾ പ്രദർശനത്തിനായും വിൽപ്പനയ്ക്കയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ കമ്പനികളുടെ നൂറിലധികം ഉത്പന്നങ്ങളും സ്റ്റാളിൽ ലഭ്യമാണ്. സീ ഫുഡ് ഇന്ത്യ ബ്രാൻഡിന്റെയും ഭാരതീയ മൂല്യവർധിത സമുദ്രോൽപ്പന്നങ്ങളുടെയും പ്രചാരണാർത്ഥമാണ് ഇത്തരമൊരു സ്റ്റാൾ കൊച്ചി വിമാനത്താവളത്തിൽ ആരംഭിച്ചത്. പ്രമുഖ മത്സ്യബന്ധന ഗവേഷണ സ്ഥാപനങ്ങളായ സിഎംഎഫ്ആർഐ, സിഎഫ്ടി, നിഫ്ഫാറ്റ് എന്നിവ വികസിപ്പിച്ചെടുത്ത ഉൽപ്പന്നങ്ങളും സ്റ്റാളിൽ പ്രദർശിപ്പിക്കുന്നുണ്ട്.
സിയാലിൽ സീഫുഡ് ഇന്ത്യ സ്റ്റാൾ
192
previous post