കോവിഡ് കാലം സൃഷ്ടിച്ച ദീർഘമായ ഇടവേളക്കു ശേഷം വന്നെത്തിയ സംസ്ഥാന സ്കൂൾ ശസ്ത്രോത്സവത്തിനു ആതിഥേയത്വം വഹിച്ചു കൊച്ചി നഗരം. വരും ദിനങ്ങളിൽ ഏതാണ്ട് 32,000 ത്തോളം കുട്ടികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ മേള നഗരത്തിലെ പ്രധാനപ്പട്ട ആറു വേദികളിലായിട്ടാണ് അരങ്ങേറുന്നത് .ഇന്ന് രാവിലെ എറണാകുളം ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മേളയുടെ ഉൽഘാടനം നിർവഹിച്ചു. ടിജെ വിനോദ് എം എൽ എ, ഹൈബി ഈഡൻ എം പി, കെ ബാബു എം എൽ എ, റോഷി അഗസ്റ്റിൻ എം എൽ എ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഈ മാസം 12 ന് ശാസ്ത്ര മേള സമാപിക്കും. ശാസ്ട്രോത്സവത്തിനായി പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണം തയാറാക്കുന്നത്. സംസ്ഥാന വിദ്യഭ്യാസ വകുപ്പിലെ ഇരുനൂറോളം ജീവനക്കാരാണ് 17 വ്യത്യസ്ത കമ്മിറ്റികളിലായി ശാസ്ട്രോത്സവ നടത്തിപ്പ് ഏകോപിപ്പിക്കുന്നത്
വിവിധ മേളകളും പ്രദര്ശനവേദികളും
ശാസ്ത്രമേള – സെയിന്റ് ആൽബെർട്സ് എഛ് എസ് എസ്
ഗണിത ശാസ്ത്രമേള – കച്ചേരിപ്പടി സെയിന്റ് ആന്റണീസ് എഛ് എസ് എസ്
സാമൂഹിക ശാസ്ത്രമേള – ദാറുൽ ഉലൂം എഛ് എസ് എസ്
പ്രവർത്തി പരിചയ മേള – തേവര സേക്രഡ് ഹാർട്ട് എഛ് എസ് എസ്
വോക്കേഷണൽകരിയർ എക്സ്പോ – എസ് ആർ വി എഛ് എസ് എസ്