‘എറണാകുളം ഡർബാർ ഹാൾ ആര്‍ട്ട് ഗാലറിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു വരുന്നു ജാപ്പനീസ് ഫോട്ടഗ്രാഫർമാരുടെ ചിത്രപ്രദർശനം ഈ മാസം 16 ന് സമാപിക്കും. അതിജീവിതത്തിന്റെ നേര്കാഴ്ചകൾ കാണികൾക്ക് മുന്നിൽ തുറന്നു കാണിക്കുന്ന ഈ ചിത്രപ്രദർശനം ഇതിനോടകം തന്നെ ഏറെ ജന ശ്രദ്ധ നേടി കഴിഞ്ഞു. ഭൂകമ്പവും സുനാമിയും മറ്റ് പ്രകൃതി ക്ഷോഭങ്ങകളും ഒന്നിന് പുറകെ ഒന്നായി നാശം വിതച്ച തൊഹോക്കൂ മേഖലയിലെ ചിത്രങ്ങളാണ് പ്രദർശനത്തിൽ കൂടുതലായും ഉൾപ്പെടുത്തിയിരിക്കുന്നത്. അവിടങ്ങളിലെ ഗ്രാമീണ ജീവിതവും നാടൻ കലാരൂപങ്ങളും പരമ്പരാഗത തൊഴിൽ പ്രവർത്തനങ്ങളും എല്ലാം ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ വിവരിക്കുന്നു. ഫോട്ടോപ്രദർശനങ്ങൾക്ക് പുറമെയായി ജാപ്പനീസ് കലാകാരന്മാരുടെ ചിത്രപ്രദര്ശങ്ങളും മേളയുടെ ഭാഗമായിട്ടുണ്ട്.
ഹാഗാ ഹിഡിയോ, നയിട്ടോ മസറ്റോഷി, ഒഷിമ ഹിരോഷി, ഡാറ്റ് സുകിമസാരു, സുഡ നവോ, ഹാറ്റകേയമാ നവോയ, ചിബടെയ് സുകെ, കൊജിമ ഇചിറോ, ലിൻ മൊയ്കി എന്നീ ജാപ്പനീസ് ഫോട്ടോഗ്രാഫർമാരുടെ ഫ്രെയ്മുകളാണ് പ്രദര്‍ശനത്തിലുള്ളത്. ഇന്ത്യയിലെ ജപ്പാൻ ഫൌണ്ടേഷൻ, ബംഗളുരുവിലെ സൃഷ്ടി, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട്, ഡിസൈൻ ആൻഡ് ടെക്നോളജി എന്നീവർ ചേർന്ന് കേരള ലളിത കലാ അക്കാഡമിയുടെ നേതൃത്വത്തിൽ ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്.