ജനകീയ ഹോട്ടലുകളുടെ എണ്ണത്തിൽ സെഞ്ച്വറി കടന്ന് എറണാകുളം ജില്ല
കേരള സർക്കാരിന്റെ 2020-21 ബഡ്ജറ്റിൽ വിഭാവനം ചെയ്ത പ്രധാന പദ്ധതികളിലൊന്നായ ജനകീയ ഹോട്ടലുകൾ തുടങ്ങുന്നതിലും പ്രവർത്തനക്ഷമമാക്കുന്നതിലും സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ജില്ലയായി എറണാകുളം. ഏറ്റവും പുതിയ കണക്ക് പ്രകാരം 101 ഹോട്ടലുകൾ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. കോവിഡ് കാലത്തും ഏറെ മുന്നേറാൻ ഈ മേഖലക്ക് കഴിഞ്ഞു എന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. കുടുംബശ്രീ മിഷൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ജനകീയ ഹോട്ടലുകളിൽ നിന്നും 20 രൂപയ്ക്കാണ് ഉച്ച ഭക്ഷണം ലഭ്യമാകുന്നത്. പതിനായിരത്തിലധികം പേരാണ് നിലവിൽ ജനകീയ ഹോട്ടലുകളിൽ നിന്നും പ്രതിദിനം ഉച്ച ഭക്ഷണം കഴിക്കുന്നത്.
ഈ ലക്ഷ്യം കൈവരിക്കാൻ അക്ഷീണ പരിശ്രമം നടത്തിയ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീമതി എസ്. രഞ്ജിനി, ADMC ശ്രീമതി. റജീന റ്റി എം എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലയിലെ കുടുംബശ്രീ CDS ചെയർ പേഴ്സൻമാർ, അക്കൗണ്ടന്റുമാർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോ ഓർഡിനേറ്റർമാർ എന്നിവരെ ജില കളക്ടർ പ്രേത്യകം പേരെടുത്തു പറഞ്ഞു അഭിനദിക്കുകയും ഫേസ്ബുക് കുറിപ്പിടുകയും ചെയ്തു.
ഇവർക്ക് സഹായങ്ങളും സഹകരണവും നൽകിയ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും അദ്ദേഹം നന്ദി രേഖപെടുത്തുകയുണ്ടായി.