കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി ഒഴിവുകൾ
കൊച്ചിൻ ഷിപ്പ്യാർഡിൽ ജനറൽ വർക്കർ തസ്തികയിൽ 17 ഒഴിവുകളുണ്ട് . മൂന്ന് വർഷത്തെ കരാർ നിയമനമാണ്.
ഒഴിവുകൾ – ജനറൽ-8 ഇഡബ്ലിയു എസ് -2 , ഒ ബി സി -5 , എസ്സി -2 .
യോഗ്യത -ഏഴാം ക്ളാസ് , 250 ജോലിക്കാരെങ്കിലുമുള്ള ഫാക്ടറി ക്യാന്റീനിലോ ത്രീ സ്റ്റാർ ഹോട്ടലിൽ ലൈസൻസുള്ള കാറ്ററിംഗ് സർവീസ് ഏജൻസിയിലോ ഭക്ഷണം തയ്യാറാക്കിയോ വിളമ്പിയോ ഉള്ള മൂന്ന് വർഷത്തെ പരിചയം .ഫുഡ് പ്രൊഡക്ഷൻ / ഫുഡ് ആൻഡ് ബീവറേജ് സർവീസിൽ ഒരു വർഷത്തെ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് കാറ്ററിംഗ് ആൻഡ് റെസ്റ്റോറേന്റ് മാനേജ്മെന്റിൽ രണ്ടു വർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായ പരിധി 30 വയസ്. ഒ.ബി.സി കാർക്ക് മൂന്ന് വർഷത്തെയും എസ്.സി വിഭാഗകാർക്ക് അഞ്ചു വർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും വയസിളവുണ്ട്. വിമുക്ത ഭടന്മാർക്കും സർവീസ് അനുസരിച്ചു വയസിളവിന് അർഹതയുണ്ട്.
https // cochinshipyard.com /Career ൽ അപേക്ഷാഫോറം ലഭിക്കും.
ഇത് പൂരിപ്പിച്ച ആവശ്യമായ രേഖകളും അസലും കോപ്പിയും സഹിതം സെപ്റ്റംബർ നാല് , അഞ്ച് തീയതികളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ തേവര ഗേറ്റിലെ കൊച്ചിൻ ഷിപ്പ്യാർഡ് റീക്രീയേഷൻ ക്ലബ്ബിലെത്തണം. എഴുത്തുപരീക്ഷയും പ്രായോഗികത പരീക്ഷയുമുണ്ടാകും.