135
കൊച്ചിക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാട്ടർ മെട്രോ സർവീസുകൾ ഒക്ടോബറിൽ പ്രവർത്തനമാരംഭിക്കും. ആദ്യ സർവീസിനായി വൈപ്പിൻ – ഹൈക്കോടതി റൂട്ട് ആണ് തിരഞ്ഞെടുത്തിരിക്കുന്നത് കോവിഡ് കാലത്ത് ബോട്ട് ജെട്ടികളുടെയും ബോട്ടുകളുടെയും നിർമ്മാണം അൽപ്പം മന്ദഗതിയിലായതാണ് വാട്ടർ മെട്രോ പദ്ധതി വൈകാൻ കാരണമായത്. കാക്കനാട് – വൈറ്റില റൂട്ട് ആദ്യ റൂട്ടായി നേരെത്തെ കമ്മിഷൻ ചെയ്തെങ്കിലും ഏറ്റവും കൂടുതൽ യാത്രക്കാർ കയറാൻ സാധ്യതയുള്ള റൂട്ട് എന്ന നിലയിലാണ് വൈപ്പിൻ – ഹൈക്കോടതി റൂട്ട് പരിഗണിക്കുന്നത്. ഇതൊനൊടകം 4 ബോട്ടുകൾ ലഭിച്ചു കഴിഞ്ഞു. ഒരെണ്ണം കൂടി വന്നു ചേരുന്നതോടെ മുൻ നിശ്ചയ പ്രകാരം സർവീസുകൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ട്രയൽ നടന്നു വരുന്നു. പദ്ധതി യാഥാർഥ്യമായാൽ 10 ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കാൻ സാധിക്കും.