കൊച്ചിയെ സൈക്ലിംഗ് സൗഹാർദ്ദ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് മുൻകൈ എടുത്തു നടപ്പിലാക്കി വരുന്ന സൈക്കിൾ ട്രാക്ക് ക്രമീകരണ ജോലികൾ പൂർത്തിയായി വരുന്നു. ആരോഗ്യകരമായ ഈ ഗതാഗത സൗകര്യം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രധാന റോഡുകളിൽ സൈക്കിൾ പാതകൾ നിർമ്മിക്കുന്നത്. മാത്രമല്ല ലോക്ക് ഡൌൺ കാലത്തിനു ശേഷം സൈക്കിൾ സ്ഥിരം യാത്രക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സുരക്ഷിതമായാ മറ്റൊരു സമാന്തര യാത്ര പാത കാലഘട്ടത്തിന്റെ ആവശ്യമായി വന്നു എന്നത് മറ്റൊരു യാഥാർഥ്യം.
നിലവിൽ കൊച്ചി നഗര മേഖലയിൽ ക്വീൻസ് വാക് വേ, എബ്രഹാം മാടമാക്കൽ റോഡ്, പാർക്ക് അവന്യൂ, ഡി എഛ് റോഡ്, ഷൺമുഖം റോഡ് എന്നിവടങ്ങിലാണ് പ്രാരംഭ ഘട്ടത്തിൽ സൈക്ലിംഗ് ട്രക്കുകൾ ഒരുങ്ങുന്നത് ഈ റോഡുകളിലെലാം 5.3 കിലോമീറ്റര് നീളത്തിലാണ് ട്രാക്ക് തയാറാക്കുന്നത്. ജർമൻ ഡവലപ്മെന്റ് ഏജൻസിയായ ജി ഐ ഇസെഡ്ന്റ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഇന്ത്യ സൈക്കിൾസ് ഫോർ ചെയ്ഞ്ചി ചലഞ്ച എന്ന പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരത്തിൽ ട്രക്കുകൾ ഒരുക്കുന്ന ജോലികൾ ഈ മാസം 16 നാണ് ആരംഭിച്ചത്. 26 നകം ജോലികൾ പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ ധൃതഗതിയിൽ നടക്കുന്നു.
കൊച്ചി നഗരത്തിലെയും ഫോർട്ട് കൊച്ചിയിലെയും 5 സ്മാർട്ട് റോഡുകളിൽ സൈക്കിൾ ട്രക്കുകൾ ഉണ്ടാകും. ദീർഘ കാലാടിസ്ഥാനത്തിൽ കൊച്ചിയിലുടനീളം സൈക്കിൾ ട്രക്കുകൾ ഒരുക്കുവാനുള്ള വിശാല പദ്ധതിയാണ് തയാറുകുന്നതെന്നു സി എസ് എം എൽ, സി ഇ ഓ ജാഫർ മാലിക് പറഞ്ഞു. നഗരത്തിലുടനീളം സൈക്ലിംഗ് ട്രക്കുകൾ നിലവിൽ വരുന്നതോടെ വിദേശ രാജ്യങ്ങളിലെ പോലെ കൂടുതൽ ആൾക്കാർ ഈ സംവിധാനം ഉപയോഗപ്പെടുത്തുമെന്നും ഇതിലൂടെ അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങൾക്കും മറ്റും വലിയൊരളവിൽ പരിഹാരം കാണാൻ കഴിയുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.