കോവിഡ് 19 ന് എതിരെ നിൽക്കുന്ന മുൻനിര പോരാളികൾക്ക് കുടുംബശ്രീ വക ഗൗണുകൾ സൗജന്യമായി നൽകുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ ഡോക്ടർമാർ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ, നഴ്സ്മാർ, തുടങ്ങി ആരോഗ്യ മേഖലയിൽ ഉള്ളവർക്കാണ് കുടുംബശ്രീ മുഖേന ഗൗണുകൾ നിർമ്മിച്ച് എത്തിക്കുന്നത്.
ജീവൻപോലും പണയംവെച്ച് കോവിഡ് 19 നെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണെന്ന ബോധത്തിലാണ് ഇത്തരമൊരു ആശയം തെളിഞ്ഞത്. വായനാട്ടിലാണ് ആദ്യമായി ഇത് നടപ്പാക്കിയതെങ്കിലും എറണാകുളം ജില്ലയിൽ നിന്ന് ഇപ്പോൾ ഒട്ടനവധി ആശുപത്രികൾ ആവശ്യവുമായി കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്. ഓർഡർ അനുസരിച്ച് അതാത് ജില്ലകളിലെ തയ്യൽ യൂണിറ്റുകളാണ് ഗൗൺ നിർമ്മിച്ച് നൽകുന്നത്. 250 രൂപയാണ് ഗൗൺ ഒന്നിന് ഈടാക്കി വന്നിരുന്നതെങ്കിലും അടിയന്തിര സാഹചര്യം കണക്കിലെടുത്തു 60 രൂപയ്ക്കാണ് കുടുംബശ്രീ ഇപ്പോൾ ഗൗണുകൾ നൽകുന്നത്. ഇപ്പോൾ സംസ്ഥാനത്ത് ഒട്ടാകെ തയ്യൽ യൂണിറ്റുകൾ വഴി ഗൗണുകൾ നിർമ്മിച്ച് നൽകാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ.