മഹാശിവരാത്രീയോടനുബന്ധിച്ചു ഒരു മാസം നീളുന്ന ചിത്ര – ശില്പപ്രദര്ശനം മഹാനാമി ഹോട്ടലിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ്, പ്രമുഖ വനിതാ സംരംഭക ഷീല കൊച്ചൗസേഫ് എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടി ഷീല, പ്രമുഖ വനിതാ സംരംഭകയായ ഷീല കൊച്ചൗസേഫ്, നടനും സംവിധായകനുമായ കോട്ടയം നസീർ എന്നിവരുടെ 18 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ആലുവ ബാങ്കേഴ്സ് ക്ലബ്ബും കോമുസണ്സും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ച് 20 ന് പ്രദർശനം അവസാനിക്കും.
Picture- sculpture exhibition launched in Aluva
A month-long picture and sculpture exhibition has started at the Mahanami Hotel on the occasion of Maha Shivaratri. District Panchayat Vice President B.A. Abdul Muttalib and and Sheila Kochousef the prominent women entrepreneur inaugurated the exhibition. The exhibition features 18 pictures by actress Sheela, prominent female entrepreneur Sheila Kochousef and actor and director Kottayam Naseer. The exhibition is jointly organized by the Aluva Bankers Club and Commusons. The show ends on March 20th.