കളക്ടറുടെ ‘കോവിഡ് ക്രീയേറ്റീവ് ചലൻജി’ ന് വൻ സ്വീകാര്യത.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപെട്ട് ദിനംപ്രതി സർക്കാർ നിരവധി നിർദ്ദേശങ്ങളും പരിഹാര മാര്‍ഗങ്ങളും നൽകുന്നുണ്ട്. ഇതെല്ലാം, സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവരിലേക്കു പകർന്നു നൽകുവാനായി ഒരു വ്യത്യസ്ത ആശയം അവതരിപ്പിച്ചിരിക്കുയാണ് ജില്ലാ കളക്ടർ എസ് സുഹാസ്. രോഗ പ്രതിരോധ വിഷയത്തിൽ ഭരണകൂടത്തിന്റെ വിവിധ പ്രവർത്തനങ്ങളെ ആസ്പദമാക്കി ആകർഷകമായ വീഡിയോകൾ, പോസ്ററുകൾ, ഗാനാലാപനങ്ങൾ, കാർട്ടൂണുകൾ എന്നിവ തയാറാക്കി കലക്ടർക് നേരിട്ട് അയച്ചുകൊടുത്താൽ, അവയിൽ മികച്ചവ തന്റെ ഫേസ്ബുക് പേജിൽ പ്രസിദ്ധീകരിക്കാം എന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള സൃഷ്ടികൾ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ. ലോക്ക് ഡൗൺ കാലത്തെ വിരസത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിക്ക് ‘കോവിഡ് ക്രീയേറ്റീവ് ചലൻജ്’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. എം പി 4 ഫോർമാറ്റിൽ 90 സെക്കൻഡിൽ മാത്രമേ വീഡിയോസ് നിർമ്മിക്കാവൂ. ഫോട്ടകൾ ജെ പി ഇ ജെ ഫോർമാറ്റിൽ ആയിരിക്കണം അയക്കേണ്ടത്. ഇത്തരം ക്രീയേറ്റീവ് ആശയങ്ങൾ അയക്കുന്നവർ അവരുടെ പേരും ഫോൺ നമ്പറും ഉൾപ്പെടുത്തി covidcreativechallenge@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം.