കോവിഡ് 19 വൈറസ് സംസ്ഥാനത്ത് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കായി നിങ്ങള്‍ക്ക് ഏതുസമയത്തും ടൂറിസം ഹെല്‍പ്പ് ഡെസ്കുമായ് ബന്ധപ്പെടാം. ജില്ലാ തലങ്ങളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്.
അതതു സ്ഥലങ്ങളിലെ ടൂറിസം-ട്രാവല്‍ മേഖലകളിലുള്ള വോളണ്ടിയര്‍മാരുടെയും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാന തലത്തില്‍ വിനോദസഞ്ചാര വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ തലത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍- ജില്ലാ ടൂറിസം പ്രെമോഷന് കൗണ്‍സിലുകള്‍ എന്നിവിടങ്ങളിലുമാണ് ഹെല്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കുക.
സഞ്ചാരികള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനൊപ്പം, മുന്‍കൂട്ടി താമസസൌകര്യം ബുക്ക് ചെയ്യാത്തവര്‍ക്ക് സ്വകാര്യ ഹോട്ടലിലോ, കെടിഡിസിയിലോ താമസം, ഭക്ഷണം, വെള്ളം, ഗതാഗത സൌകര്യം എന്നിവയില്‍ അടിയന്തിര സഹായം ഒരുക്കണം എന്നാണ് ഹെല്‍പ്പ് ഡെസ്കുകള്‍ക്ക് നല്കിയ നിര്‍ദ്ദേശം.
എറണാകുളം ജില്ലാ ഹെല്പ് ഡെസ്ക്
അമ്പിളി അര്ജുനന് (അസിസ്റ്റന്റ് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) 8921081764, വിജയകുമാര്‍ (ഡിടിപിസി സെക്രട്ടറി) 9446422352. ഫൈസല്‍ (ഫോര്‍ട്ട് കൊച്ചി, ഡിടിപിസി) 9048755331.
Covid 19: Tourism Help Desks Run 24 Hours! For you
You can contact the Tourism Help Desk at any time for assistance with tourism related to the spread of Kovid 19 in the state. Help desks are open 24 hours a day at district level.
The help desks are run by volunteers and tourism department personnel in the respective tourism and travel sectors. The help desks are operated by the Directorate of Tourism at the State level and by the Deputy Director-District Tourism Promotion Councils at the district level.
In addition to providing assistance to travelers, emergency assistance in accommodation, food, water and transportation in private hotels or KTDC for those who have not booked advance accommodation.
Ernakulam District Help Desk
Ambili Arjunan (Assistant Tourist Information Officer) 8921081764, Vijayakumar (DTPC Secretary) 9446422352. Faisal (Fort Kochi, DTPC) 9048755331.