കൊച്ചി മെട്രോയുടെ തൈക്കൂടം പേട്ട റൂട്ടിലെ പരീക്ഷണ ഓട്ടം വിജയം.ഒപ്പം സിഗ്നലിങ് സംവിധാനങ്ങളുടെ പരിശോധനയും പൂർത്തിയാക്കി. തൈക്കൂടം – പേട്ട റൂട്ടിൽ ശനിയാഴ്ച്ചയായിരുന്നു കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം. മണിക്കൂറിൽ അഞ്ച് കിലോമീറ്റര്‍ വേഗത്തിൽ ട്രെയിൻ ഓടിച്ചായിരുന്നു ആദ്യ പരീക്ഷണം. ട്രാക്കിലെ ജോലികൾ പൂർത്തിയായി എങ്കിലും സ്റ്റേഷനിലെ ജോലികൾ പൂർത്തീകരിക്കാനുണ്ട്. ഇത് പൂർത്തിയാക്കി മാർച്ച് അവസാനമോ ഏപ്രിൽ ആദ്യവാരമോ പേട്ടയിലേക്കുള്ള ആദ്യ സർവീസ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ മുന്നോടിയായി കൂടുതൽ ട്രയൽ റണ്ണും പരിശോധനകളും ഉണ്ടാവുമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കിയിരുന്നു.
Metro’s test drive to Pete is a success
Successful test run on Kochi Metro’s Thaikkudam Pettah route. And testing of signaling systems has been completed. Kochi Metro’s first test run was on Saturday on the Thakkudam-Pettah route. The first test was a five-kilometer-long train ride. The track works are complete but the work at the station is still to be completed. The first service to Peta is scheduled to be completed by the end of March or the first week of April. Metro officials said there will be more trial runs and inspections ahead of this